വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന് കൊറോണ ഭീഷണി; ആരാധകര്‍ക്ക് പ്രവേശനമില്ല

ന്യൂഡല്‍ഹി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആരാധകരെ പ്രവേശിപ്പിക്കില്ല. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. മാര്‍ച്ച് 24 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നിലവില്‍ ഇന്ത്യയില്‍ 60 ല്‍ അധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത നിയന്ത്രണത്തിനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഒളിമ്പിക്‌സ് യോഗ്യത തേടുന്ന താരങ്ങള്‍ക്ക് നിര്‍ണായകമാണ് ഇന്ത്യ ഓപ്പണ്‍. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് മാറ്റിവേക്കേണ്ടതില്ലെന്നാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ലോക ബാഡ്മിന്റണ്‍ അസോസിയേഷനും വ്യക്തമാക്കുന്നത്. മാര്‍ച്ച് 24 മുതല്‍ 29 വരെ ഡല്‍ഹിയില്‍ തീരുമാനിച്ചിട്ടുള്ള ടൂര്‍ണമെന്റ് നിശ്ചിത സമയത്തുതന്നെ നടക്കുമെന്ന് ഇരു സംഘടനകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മഴപ്പേടിയില്‍ ആദ്യ അങ്കം... ഹാര്‍ദിക്കിന്റെ വരവ് വെള്ളത്തിലാവുമോ? ഡ്രീം ഇലവന്‍ ടീംമഴപ്പേടിയില്‍ ആദ്യ അങ്കം... ഹാര്‍ദിക്കിന്റെ വരവ് വെള്ളത്തിലാവുമോ? ഡ്രീം ഇലവന്‍ ടീം

badminton

കളിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടതെല്ലാം ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരാധകരെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം. കെഡി ജാദവ് സ്‌റ്റേഡിയത്തില്‍ വെച്ചാകും മത്സരങ്ങള്‍ നടക്കുക. യു ട്യബ് വഴിയും ഹോട്‌സ്റ്റാര്‍ വഴിയും ആരാധകര്‍ക്ക് മത്സരങ്ങള്‍ തത്സമയം കാണാം. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നും മത്സരത്തിനായി എത്തുന്നവരെ നിരീക്ഷിക്കും. കൊറോണ പരിശോധന ഉള്‍പ്പെടെയുള്ളവ ആവശ്യമെങ്കില്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

കൊറോണ; ഒളിമ്പിക്‌സ് രണ്ട് വര്‍ഷത്തേക്ക് നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്കൊറോണ; ഒളിമ്പിക്‌സ് രണ്ട് വര്‍ഷത്തേക്ക് നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഒളിമ്പിക്‌സിന് മുന്നോടിയായി രണ്ട് ചാമ്പ്യന്‍ഷിപ്പുകള്‍ കൂടി നടക്കാനുണ്ട്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ മലേഷ്യ ഓപ്പണും ഏപ്രില്‍ 7 മുതല്‍ 12 വരെ സിംഗപ്പൂര്‍ ഓപ്പണും നടക്കും. ലോക ബാഡ്മിന്റണ്‍ അസോസിയേഷന്‍ കോവിഡ് 19 നിരീക്ഷിച്ചുവരികയാണ്. ഇതുവരെ ടൂര്‍ണമെന്റുകള്‍ മാറ്റി വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ആരാധകരെ അകറ്റി കര്‍ശന സുരക്ഷയില്‍ ടൂര്‍ണമെന്റുമായി മുന്നോട്ടുപോകും.

Story first published: Wednesday, March 11, 2020, 17:17 [IST]
Other articles published on Mar 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X