Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് വിട്ടുമാറാതെ നെയ്മര്‍, ഖത്തറിനെതിരായ സൗഹൃദ മത്സരം കളിക്കില്ല

റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്കയ്‌ക്കൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന് തലവേദന സൃഷ്ടിച്ച് നെയ്മറിന്റെ പരിക്ക്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ നെയ്മര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നു. വേദയെത്തുടര്‍ന്ന് പരിശീലനം നടത്താതെ മടങ്ങിയ നെയ്മറിന് ജൂണ്‍ അഞ്ചിന് നടക്കുന്ന ഖത്തറിനെതിരായ സൗഹൃദ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ അഞ്ചിനാണ് ഈ മത്സരം. ബ്രസീല്‍ ടീമിന്റെ അഭിവാജ്യഘടകമായ നെയ്മറിനെ റഷ്യന്‍ ലോകകപ്പ് മുതല്‍ക്കെ പരിക്ക് വേട്ടയാടുന്നുണ്ട്. ലോകകപ്പിനിടെ നിരവധി തവണ ഫൗള്‍ ചെയ്യപ്പെട്ട നെയ്മറിന്റെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് താരത്തിന് വില്ലനാവുന്നത്.

ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബായ പി.എസ്.ജിക്കുവേണ്ടി കളിക്കുന്ന നെയ്മര്‍ക്ക് പരിക്കിനെത്തുടര്‍ന്ന് ലീഗിന്റെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ലീഗിലും താരത്തിന് കളിക്കാന്‍ സാധിച്ചില്ല. വിവാദങ്ങളുടെ തോഴനായ നെയ്മറെ കഴിഞ്ഞ ദിവസം ബ്രസീല്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നെയ്മര്‍ പൂര്‍ണ ആരോഗ്യവാനല്ല. എന്നാല്‍ കോപ്പാ അമേരിക്കയ്ക്ക് മുന്നോടിയായി അദ്ദേഹത്തിന് കായികക്ഷമത വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സഹതാരം ഗബ്രിയേല്‍ ജീസസ് പറഞ്ഞു.

neymar

ലോകകപ്പില്‍ നിറം മങ്ങിയ ബ്രസീല്‍ നിരയ്ക്ക് കോപ്പാ അമേരിക്ക അഭിമാനപ്പോരാട്ടമാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് നഷ്ടപ്പെട്ടാല്‍ പരിശീലകന്‍ ടിറ്റയുടെ സ്ഥാനം വരെ തെറിച്ചേക്കും. രണ്ട് സൗഹൃദ മത്സരമാണ് കോപ്പാ അമേരിക്കയ്ക്ക് മുന്നോടിയായി ബ്രസീല്‍ കളിക്കുന്നത്. ജൂണ്‍ 14നാണ് കോപ്പാ അമേരിക്കയുടെ കിക്കോഫ്. ആദ്യ മത്സരത്തില്‍ ബ്രസീല്‍ ബൊളീവിയയെ നേരിടും.

Story first published: Friday, May 31, 2019, 8:48 [IST]
Other articles published on May 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+