വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിയുമായി താരതമ്യം ചെയ്യുന്നത് ബാബറിന് അനാവശ്യ സമ്മര്‍ദ്ദം നല്‍കും: ആര്‍ അശ്വിന്‍

ചെന്നൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്നത് എതിരാളികള്‍ പോലും സമ്മതിച്ച് തരുന്ന കാര്യമാണ്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരം കോലിയാണ്. ക്ലാസും മാസും നിറഞ്ഞ കോലിയുടെ പ്രകടനത്തിനോട് കിടപിടിക്കുന്ന പ്രകടനമാണ് പാകിസ്താന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് നായകനായ ബാബര്‍ അസാം പുറത്തെടുക്കുന്നത്. ഇതിനോടകം കോലിയുമായി ബാബറിനെ താരതമ്യം ചെയ്യപ്പെടുന്നുണ്ട്.

കോലിയേക്കാള്‍ കേമനാണ് ബാബറെന്ന തരത്തിലും പാക് ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.ഇപ്പോഴിതാ ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍ രംഗത്തെത്തിയിരിക്കുകയാണ്. കോലിയുമായി താരതമ്യം ചെയ്യുന്നത് ബാബറിന് അനാവശ്യ സമ്മര്‍ദ്ദം നല്‍കുമെന്നാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്. 'ബാബര്‍ അസാമിന്റെ ബാറ്റിങ് ഞാന്‍ വളരെയധികം ആസ്വദിക്കുന്നു.

ഇംഗ്ലണ്ട് പര്യടനം- 2014ല്‍ 134 റണ്‍സ്, 18ല്‍ 593 റണ്‍സ്!, സാധിച്ചത് എങ്ങനെയെന്ന് കോലി പറയുംഇംഗ്ലണ്ട് പര്യടനം- 2014ല്‍ 134 റണ്‍സ്, 18ല്‍ 593 റണ്‍സ്!, സാധിച്ചത് എങ്ങനെയെന്ന് കോലി പറയും

rashwin

ഓസ്‌ട്രേലിയക്കെതിരേ അവന്‍ സെഞ്ച്വറി നേടിയത് ഞാന്‍ കണ്ടിരുന്നു. കോലിയുമായി താരതമ്യം ചെയ്യുന്നത് ബാബറിന് അനാവശ്യ സമ്മര്‍ദ്ദം നല്‍കാന്‍ മാത്രമെ സഹായിക്കു.അത് ശരിയല്ല. ലോകത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് കോലി. ബാബറിനും അതിനുള്ള സമയം വരുമെന്ന് എനിക്കുറപ്പുണ്ട്'-എആര്‍വൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.

യുവതാരമായ ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് പല പ്രമുഖരും ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.ബാബറിന് ഇനിയും അവസരം ലഭിക്കുമെന്നും അദ്ദേഹത്തിന് വളരാനുള്ള അവസരമൊരുക്കുകയുമാണ് വേണ്ടതെന്നാണ് പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടത്. ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്ന് കഴിഞ്ഞിടെ മുന്‍ പാക് താരവും പരിശീലകനുമായിരുന്ന മുദാസര്‍ നാസറും അഭിപ്രായപ്പെട്ടിരുന്നു.

തന്നെ കോലിയുമായി താരതമ്യപ്പെടുത്തുന്നത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും അതില്‍ സമ്മര്‍ദ്ദമില്ലെന്നും ബാബറും കഴിഞ്ഞിടെ പ്രതികരിച്ചിരുന്നു. 25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. നിലവില്‍ പാകിസ്താന്‍ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ് ബാബറുള്ളത്.

കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. ടി20യില്‍ മാത്രമാണ് കോലിയേക്കാള്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം ബാബറിന് അവകാശപ്പെടാനുള്ളത്. നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡുകള്‍ മറികടക്കാന്‍ പ്രാപ്തനെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ ഏകതാരം കോലിയാണ്.

Story first published: Friday, July 24, 2020, 15:38 [IST]
Other articles published on Jul 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X