വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനിയെന്ത്? ആവേശം കൊള്ളിക്കുന്നത് ഒന്നു മാത്രം... ഭാവിയെക്കുറിച്ച് സൂചന നല്‍കി ഗംഭീര്‍

അടുത്തിടെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചിരുന്നു

By Manu

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായിരുന്നു അടുത്തിടെ വിരമിച്ച ഗൗതം ഗംഭീര്‍. ഇന്ത്യ അവസാനമായി രണ്ടു തവണ ലോക ചാംപ്യന്മാരായപ്പോഴും ടീമിലുണ്ടായിരുന്ന താരമാണ് അദ്ദേഹം. രണ്ടു ലോകകപ്പ് ഫൈനലുകളിലും ഇന്ത്യയുടെ ടോപ്‌സ്‌കോററും കൂടിയായിരുന്നു ഗംഭീര്‍. അധികം വൈകാതെ ദേശീയ ടീമില്‍ നിന്നും പുറത്തായ അദ്ദേഹത്തിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.

പെര്‍ത്തിലെ പിച്ചിനെ ടീം ഇന്ത്യക്കു പേടിയോ? കോലിയുടെ മാസ് മറുപടി... പോരാട്ടം പൊടിപാറുമെന്നുറപ്പ്പെര്‍ത്തിലെ പിച്ചിനെ ടീം ഇന്ത്യക്കു പേടിയോ? കോലിയുടെ മാസ് മറുപടി... പോരാട്ടം പൊടിപാറുമെന്നുറപ്പ്

ഐപിഎല്‍: താരലേലം ജയ്പൂരില്‍... ഫ്രാഞ്ചൈസികളുടെ നീക്കം എങ്ങനെ? മൂന്നു കാര്യങ്ങള്‍ നിര്‍ണായകം ഐപിഎല്‍: താരലേലം ജയ്പൂരില്‍... ഫ്രാഞ്ചൈസികളുടെ നീക്കം എങ്ങനെ? മൂന്നു കാര്യങ്ങള്‍ നിര്‍ണായകം

രഞ്ജി ട്രോഫിയില്‍ തന്റെ ഹോം ടീമായ ഡല്‍ഹിക്കു വേണ്ടിയാണ് ഗംഭീര്‍ അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ സെഞ്ച്വറി നേടി അദ്ദേഹം വിടവാങ്ങല്‍ അവിസ്മരണീയമാക്കുകയും ചെയ്തു. തന്റെ ഭാവി പരിപാടികളെക്കുറിച്ച് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ വെളിപ്പെടുത്തിയിരുന്നു.

കോച്ചിങ് ഏറെ ഇഷ്ടം

കോച്ചിങ് ഏറെ ഇഷ്ടം

കോച്ചാവുകയെന്നത് തന്നെ ഏറെ ആവേശം കൊള്ളിക്കുന്ന കാര്യമാണെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാല്‍ കോച്ച്, ഉപദേഷ്ടാവ് ഇവയില്‍ ഏതു റോളാണ് ഏറ്റെടുക്കേണ്ടത് എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോച്ചാവുന്നതിനെക്കുറിച്ച് ഇതുവരെ ഗൗരവമായി ആലോചിച്ചിട്ടില്ല. എന്നാല്‍ കോച്ചായി പ്രവര്‍ത്തിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ജീവിതത്തില്‍ തനിക്കു ഏറ്റവുമധികം ആവേശം നല്‍കിയിട്ടുള്ളതും ഇതു തന്നെയാണ്. എന്നാല്‍ കോച്ചാവുമോ, അതോ ഉപദേഷ്ടാവ് ആവുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കോച്ചിങ് അത്ര വലിയ കാര്യമല്ല

കോച്ചിങ് അത്ര വലിയ കാര്യമല്ല

വര്‍ഷങ്ങളായി ഡല്‍ഹി ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് താന്‍. ഇപ്പോള്‍ ടീമിലുള്ള പല യുവതാരങ്ങള്‍ക്കും താന്‍ ഉപദേശം നല്‍കാറുണ്ട്. കോച്ചിങ് റോക്കറ്റ് സയന്‍സൊന്നുമല്ല. സ്വന്തം അനുഭവസമ്പത്ത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുകയെന്നതാണ് ഒരു കോച്ചിന്റെ ചുമതല. കോച്ചിങിനോട് അതിയായ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രമേ ആത്മാര്‍ഥമായി മറ്റു യുവതാരങ്ങളെ സഹായിക്കാന്‍ സാധിക്കുകയുള്ളൂ.
കോച്ചിങ് ഇഷ്ടപ്പെടുന്നയാള്‍ക്കു അത് യുവതാരങ്ങള്‍ക്കു അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായകമാവും. ഇതു തന്നെയാണ് തന്നെ ഏറെ ആവേശം കൊള്ളിക്കുന്ന കാര്യമെന്നും ഗംഭീര്‍ വ്യക്തമാക്കി.

വനിതാ ടീമിലെ വിവാദം

വനിതാ ടീമിലെ വിവാദം

ഇപ്പോള്‍ കോച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വനിതാ ക്രിക്കറ്റ് ടീമിലുണ്ടായ വിവാദം ഖേദകരമാണെന്നു ഗംഭീര്‍ പറഞ്ഞു. ഇപ്പോഴത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു. ചിലരുടെ അഹങ്കാരം കൂടിയാണ് ഈ വിവാദങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിസിഐ എന്തു തന്നെ തീരുമാനമെടുത്താലും അത് ടീമിന്റെ ഗുണത്തിനു വേണ്ടിയായിരിക്കും. ഒരു വ്യക്തി ആഗ്രഹിക്കുന്നതല്ല, മറിച്ച് ടീമിന് എന്താണോ ഏറ്റവും മികച്ചത് അതു തന്നെയാണ് സംഭവിക്കേണ്ടതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റില്‍ ഇരുടീമിനും സാധ്യത

ടെസ്റ്റില്‍ ഇരുടീമിനും സാധ്യത

പെര്‍ത്തില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരുടീമിനും തുല്യസാധ്യതയാണുള്ളതെന്നു ഗംഭീര്‍ പറഞ്ഞു.
ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ഏറെ അനുയോജ്യമാണ് രണ്ടാം ടെസ്റ്റ് നടക്കുന്ന പെര്‍ത്തിലെ പിച്ച്. മികച്ച ടീം ടോട്ടല്‍ നേടുന്നതിനൊപ്പം നന്നായി ബൗള്‍ ചെയ്യുന്ന ടീമിനായിരിക്കും പെര്‍ത്ത് ടെസ്റ്റില്‍ വിജയസാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Thursday, December 13, 2018, 17:15 [IST]
Other articles published on Dec 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X