Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തീരുമാനം സിഒഎയുടേത്

ദില്ലി: ബിസിസിഐയുടെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 22ന് നടക്കും. വിനോദ് റായ് അധ്യക്ഷനായ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെതാണ്(സിഒഎ) തീരുമാനം. മൂന്നുംഗ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന അസോസിയേഷനുകളുടെ ഇലക്ഷന്‍ സപ്തംബര്‍ 14ന് നടക്കും. സപ്തംബര്‍ 23ന് സംസ്ഥാന പ്രതിനിധികളുടെ പട്ടിക ബിസിസിഐക്ക് ലഭിക്കണം.

തെരഞ്ഞെടുപ്പിന് ശേഷം സ്റ്റേറ്റ് അസോസിയേഷന്‍ അംഗങ്ങളുടെ എണ്ണം ഒന്‍പതില്‍ നിന്നും 19 ആയി ഉയര്‍ത്തും. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുമായി ചര്‍ച്ച ചെയ്തശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും വിനോദ് റായ് പറഞ്ഞു. ഇലക്ഷന്‍ ഓഫീസര്‍മാരുടെ നിയമനം ബിസിസിഐ ആണ് നടത്തുക. ഇലക്ഷനുവേണ്ടി പ്രോസസ്സുകള്‍ ജൂണ്‍ 30നകം പൂര്‍ത്തിയാക്കും.

bcci

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിലവില്‍ സുപ്രീംകോടതി നിയോഗിച്ച സിഒഎ ആണ് നിയന്ത്രിക്കുന്നത്. അഴിമതിയെ തുടര്‍ന്ന് ബിസിസിഐയെ ഉടച്ചുവാര്‍ക്കുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് സുപ്രീംകോടതിയുടെ തീരുമാനമുണ്ടായത്. പുതിയ ഭരണസമിതി ഉണ്ടാകുന്നതോടെ സിഒഎ നിയന്ത്രണം ഇല്ലാതാകുമെന്നാണ് സൂചന. 2017 ജനുവരിയിലാണ് സുപ്രീംകോടതി സിഇഒയെ നിയോഗിച്ചത്.

Story first published: Wednesday, May 22, 2019, 9:00 [IST]
Other articles published on May 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+