വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി ആവര്‍ത്തിക്കില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ മാപ്പു പറഞ്ഞു; ടീമിനൊപ്പം തുടരാന്‍ അനുവാദം

ട്രിനിഡാഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജറായ സുനില്‍ സുബ്രമണ്യത്തെ വെസ്റ്റിന്‍ഡീസില്‍ തുടരാന്‍ അനുവദിച്ചു. ഇടക്കാല ഭരണസമിതിയോട് മാപ്പുപറഞ്ഞാണ് സുനില്‍ തടിതപ്പിയത്. ഇദ്ദേഹത്തിന് ഒരുതവണകൂടി അവസരം നല്‍കാനാണ് സിഒഎയുടെ നിര്‍ദ്ദേശം. ഇനി ആവര്‍ത്തിക്കില്ലെന്നും തെറ്റ് തിരിച്ചറിഞ്ഞെന്നും പറഞ്ഞാണ് മാനേജര്‍ ഇത്തവണയും അച്ചടക്ക നടപടിയില്‍നിന്നും രക്ഷപ്പെട്ടത്.

ഇന്ത്യന്‍ താരങ്ങളെവെച്ച് ജലസംരക്ഷണവുമായി ബന്ധപ്പെട്ട പരസ്യചിത്രമൊരുക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനായി താരങ്ങളെ വിട്ടുകിട്ടാന്‍ ഗയാനയിലെയും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെയും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതോടെയാണ് ബിസിസിഐയ്ക്ക് സമ്മര്‍ദ്ദമേറിയത്.

sunil-subramanium

നേരത്തെ, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയിലും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. കാറ്ററിങ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി മാനേജര്‍ കയര്‍ക്കുകയായിരുന്നു. പെര്‍ത്ത് ടെസ്റ്റിലെ വിജയത്തിനുശേഷം പ്രത്യേകമായി പാചകം ചെയ്ത ചില ഭക്ഷണപദാര്‍ഥങ്ങള്‍ രുചികരമായില്ലെന്നായിരുന്നു ഇയാളുടെ ആരോപണം. അന്നത്തെ സംഭവത്തില്‍ ബിസിസിഐ നടപടിയില്‍ നിന്നും മാനേജര്‍ രക്ഷപ്പെടുകയായിരുന്നു.

കോലിക്കു വീണ്ടും റെക്കോര്‍ഡ്, പോണ്ടിങ് നാണംകെട്ടു... സച്ചിന്‍ ടോപ്പ് ഫൈവില്‍ പോലുമില്ല!! കോലിക്കു വീണ്ടും റെക്കോര്‍ഡ്, പോണ്ടിങ് നാണംകെട്ടു... സച്ചിന്‍ ടോപ്പ് ഫൈവില്‍ പോലുമില്ല!!

വിന്‍ഡീസ് പര്യടനത്തോടെ മാനേജരുടെ കാലാവധിയും അവസാനിക്കും. തിരിച്ചെത്തിയാല്‍ ഇയാള്‍ വിശദീകരണം നല്‍കേണ്ടതായും വരും. അഡ്മിനിസ്‌ട്രേറ്റീവ് മാനേജരെ നിയമിക്കുമ്പോള്‍ സുനിലിനെ ഇനി പരിഗണിക്കുകയുമില്ല. തന്റെ സുഹൃത്തുക്കള്‍ക്ക് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് സംഘടിപ്പിക്കലും തൊപ്പി ശരിയായി വെക്കുകയുമാണ് ഈ മാനേജറുടെ പ്രധാന ജോലിയെന്നും ആരോപണമുണ്ട്. മുന്‍ തമിഴ്‌നാട് സ്പിന്നറായ സുനില്‍ ആര്‍. അശ്വിന്റെ ആദ്യകാല പരിശീലകനുമാണ്.

Story first published: Thursday, August 15, 2019, 12:56 [IST]
Other articles published on Aug 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X