വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലബ്ബ് ഫുട്‌ബോളിന് താല്‍ക്കാലിക വിരാമം; ആദ്യ മത്സരങ്ങളില്‍ ആധിപത്യം ഇവര്‍ക്ക്

A Round Up Of Top 5 European Leagues Before The International Break | Oneindia Malayalam

ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോളിന്റെ ആവേശ പോരാട്ടങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം.കാല്‍പന്ത് ലോകം ഇനി 2020 ലെ യുവേഫ യൂറോയ്ക്കുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് പിന്നാലെ. വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് കീഴില്‍ ചിരവൈരികളെപ്പോലെ പോരാടിയിരുന്നവര്‍ ഇനി ദേശീയ ടീമിനൊപ്പം ഒന്നായി പോരടിക്കും. പ്രമുഖ ടീമുകളെല്ലാം യോഗ്യത തേടി കളത്തിലിറങ്ങുന്നു. ലയണല്‍ മെസ്സിയും അര്‍ജന്റീനയും തന്നെയാണ് ഇത്തവണത്തെയും പ്രധാന ശ്രദ്ധാകേന്ദ്രം.

അടുത്തൊരു ലോകകപ്പ് കളിക്കാന്‍ മെസ്സിയുണ്ടാകുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ ദേശീയ ടീമിനൊപ്പം മെസ്സിക്ക് കിരീടം നേടാനുള്ള അവസാന അവസരമായി യൂറോയെ വിശേഷിപ്പിക്കാം. കൈമാറ്റ ജാലകത്തിന് പൂട്ടുവീണതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്ലബ്ബ് ഫുട്‌ബോള്‍ കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. പുതിയ സീസണിന് തുടക്കമായതിന് പിന്നാലെ പ്രധാന ലീഗുകളിലെ ആദ്യ സ്ഥാനക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

പ്രീമിയര്‍ ലീഗ്

പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ഇത്തവണയും കടുക്കുമെന്ന സൂചനയാണ് ആദ്യ മത്സരങ്ങള്‍ നല്‍കുന്നത്. ആദ്യ നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും വഴങ്ങിയ സിറ്റി 10 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.എട്ട് പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി മൂന്നാമതും ഏഴ് പോയിന്റുള്ള ക്രിസ്റ്റല്‍ പാലസ് നാലാമതുമാണ്. ഏഴ് പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്താണ്. മോശം പ്രകടനത്തില്‍ നിന്ന് കരകയറാന്‍ സാധിക്കാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ച് പോയിന്റോടെ എട്ടാം സ്ഥാനത്താണ്.അഞ്ച് പോയിന്റോടെ ചെല്‍സി 11ാം സ്ഥാനത്തും.

സ്പാനിഷ് ലീഗ്

സ്പാനിഷ് ലീഗ്

സ്പാനിഷ് ലീഗില്‍ പ്രമുഖരുടെ തകര്‍ച്ചയാണ് ആദ്യ മത്സരങ്ങളില്‍ കാണുന്നത്.ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും പതിവ് ആധിപത്യം തുടക്ക മത്സരങ്ങളില്‍ കാട്ടാന്‍ സാധിച്ചിട്ടില്ല.ഒമ്പത് പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.ഏഴ് പോയിന്റ് വീതമുള്ള സെവിയ്യയും അത്‌ലറ്റികോ ബില്‍ബാവോയും ആറ് പോയിന്റുള്ള ലെവന്റെയും യഥാക്രമം രണ്ട് മുതല്‍ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ അഞ്ച് പോയിന്റുള്ള റയല്‍ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ്.നാല് പോയിന്റുള്ള ബാഴ്‌സലോണ എട്ടാം സ്ഥാനത്തും.

വെസ്റ്റിന്‍ഡീസില്‍ നിന്നും നാട്ടിലെത്തിയാല്‍ ഉടന്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി കോടതിയില്‍ കീഴടങ്ങും

ഫ്രഞ്ച് ലീഗ്

ഫ്രഞ്ച് ലീഗ്

ഫ്രാന്‍സില്‍ പിഎസ്ജി കുതിപ്പ് തുടങ്ങിക്കഴിഞ്ഞു.ആദ്യ നാല് മത്സരത്തില്‍ ഒരു മത്സരം തോറ്റെങ്കിലും ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്.തുല്യപോയിന്റുള്ള റെന്നിസും നിസൈനും ആംഗേഴ്‌സും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.ഏഴ് പോയിന്റുള്ള ലിയോണ്‍ അഞ്ചാം സ്ഥാനത്തും ആറ് പോയിന്റുള്ള ലില്ലി 10ാം സ്ഥാനത്തുമാണ്.

യൂറോപ്പിലെ കൈമാറ്റജാലകം അടച്ചു; നെയ്മര്‍ തുടരും, ഇക്കാര്‍ഡി പിഎസ്ജിയില്‍; മറ്റു കൈമാറ്റങ്ങള്‍ ഇങ്ങനെ

ഇറ്റലിയിലും കടുപ്പം

ഇറ്റലിയിലും കടുപ്പം

രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആറ് പോയിന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും തുല്യപോയിന്റുള്ള യുവന്റസും ടോറിനോയും രണ്ടും മൂന്നും സ്ഥാനങ്ങളിലും നില്‍ക്കുന്നു.നാല് പോയിന്റുള്ള ലാസിയോയാണ് നാലാമത്.മൂന്ന് പോയിന്റുള്ള എസി മിലാന്‍ 13ാം സ്ഥാനത്തും രണ്ട് പോയിന്റുള്ള റോമ 15ാം സ്ഥാനത്തുമാണ്.

ലോക ഷൂട്ടിങ് ലോകകപ്പ്; ഇന്ത്യയുടെ മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം

 ജര്‍മന്‍ ബുണ്ടസ്ലീഗ

ജര്‍മന്‍ ബുണ്ടസ്ലീഗ

ബുണ്ടസ്ലീഗയില്‍ മൂന്ന് മത്സരങ്ങളാണ് പൂര്‍ത്തിയായത്.ഒമ്പത് പോയിന്റുമായി ആര്‍ ബി ലെയ്പ്‌സിങ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏഴ് പോയിന്റുള്ള ബയേണ്‍ മ്യൂണിക്ക് രണ്ടാം സ്ഥാനത്താണ്.തുല്യപോയിന്റുമായി വോള്‍വ്‌സ്ബര്‍ഗും ബയേര്‍ ലെവര്‍ക്കൂസനും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.ആറ് പോയിന്റുമായി ബൊറൂസിയ ഡോര്‍ട്ട്മുണ്ട് അഞ്ചാമതുണ്ട്.

Story first published: Tuesday, September 3, 2019, 17:33 [IST]
Other articles published on Sep 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X