റയലിലേക്ക് വരാന്‍ ക്രിസ്റ്റന്‍ എറിക്‌സണ് സമ്മതം; കൂടുമാറ്റം ഉടന്‍
മാഡ്രിഡ്: ടോട്ടനത്തിന്റെ ഡാനിഷ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ റയല്‍ മാഡ്രിഡുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്. 60 ദശലക്ഷം യൂറോയ്ക്ക് റയലിലേക്ക് വരാന്‍ എറിക്‌സണ്‍ സമ്മതിച്ചതായുള്ള വിവരം ദി സണ്ണാണ് പുറത്തുവിട്ടത്.ഇത്തവണത്തെ കൈമാറ്റ ജാലകത്തില്‍ ഏറെ ആവശ്യക്കാരുള്ള താരമായിരുന്നു എറിക്‌സണ്‍. താരത്തെ വിട്ടുനല്‍കാന്‍ ടോട്ടനവും താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ പ്രമുഖരെല്ലാം എറിക്‌സണ് പിന്നാലെയെത്തിയെങ്കിലും സ്പാനിഷ് വമ്പന്‍മാരായ റയലിലേക്ക് ചേക്കേറാന്‍ എറിക്‌സണ്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
എറിക്‌സണ്‍കൂടിയെത്തിയാല്‍ റയലിന്റെ മധ്യനിര കൂടുതല്‍ ശക്തമാവും.അവസാന സീസണിലെ തിരിച്ചടികള്‍ മറന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ്.ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയെങ്കിലും പരിക്ക് ടീമിന് വെല്ലുവിളി ഉയര്‍ത്തുന്നു.ചെല്‍സിയില്‍ നിന്നെത്തിച്ച ഏദന്‍ ഹസാര്‍ഡിന് പ്രീ സീസണിനിടെ പരിക്കേറ്റതാണ് റയലിന് പ്രധാന തലവേദനയാവുന്നത്. ഈ അവസരത്തില്‍ മികച്ച താരങ്ങളെ ടീമിലെത്തിച്ച് വിജയം തുടരാനുള്ള പദ്ധതിയാണ് സിദാന്‍ ലക്ഷ്യമിടുന്നത്.

27കാരനായ എറിക്‌സണ്‍ 2010ല്‍ അയാക്‌സിലൂടെയാണ് ക്ലബ്ബ് കരിയര്‍ ആരംഭിക്കുന്നത്.അയാക്‌സിനൊപ്പം 113 മത്സരങ്ങള്‍ കളിച്ച താരം 25 ഗോളും നേടി. മൂന്ന് വര്‍ഷത്തിന് ശേഷം ടോട്ടനത്തിലേക്ക് കൂടുമാറിയ അദ്ദേഹം ഒമ്പത് വര്‍ഷത്തോളമായി ക്ലബ്ബിന്റെ മധ്യനിരയുടെ നട്ടെല്ലാണ്. ടോട്ടനത്തിനൊപ്പം 206 മത്സരങ്ങളില്‍ നിന്ന് 49 ഗോളാണ് എറിക്‌സണിന്റെ സമ്പാദ്യം. ദേശീയ ടീമിനുവേണ്ടി 89 മത്സരങ്ങളില്‍ നിന്ന് 27 ഗോളും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications