Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് താരം ക്രിസ് ലിന്നിന്റെ തലയില്‍നിന്നും പുക; വൈറലായി വീഡിയോ

ദുബായ്: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ലിന്നിന്റെ മൊട്ടത്തലയില്‍ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പിഎസ്എല്ലില്‍ ലാഹോര്‍ ക്വാലണ്ടേഴ്‌സിനുവേണ്ടിയാണ് ലിന്‍ കളിക്കുന്നത്. പെഷവാര്‍ സല്‍മിക്കെതിരെ 15 പന്തില്‍ 30 റണ്‍സെടുത്ത് മത്സരത്തില്‍ തിളങ്ങുകയും ചെയ്തു താരം.

പെഷവാര്‍ സല്‍മി ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലാഹോറിനായി ആദ്യ വിക്കറ്റ് വീണത് ലിന്നിന്റേതാണ്. അഞ്ചാമത്തെ ഓവറില്‍ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുന്ന ലിന്നിന്റെ തലയില്‍നിന്നും പുക ഉയരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിരാശനായി തലയിലെ തൊപ്പി മാറ്റിയപ്പോഴായിരുന്നു പുക ഉയരുന്നത് വീഡിയോയില്‍ കുടുങ്ങിയത്. സംഭവം ഉടന്‍ വൈറലായി മാറുകയും ചെയ്തു.

chrislynn

തുടക്കം നന്നായെങ്കിലും 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ക്വാലണ്ടേഴ്‌സിന് 116 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഐപിഎല്ലിലും ലിന്‍ സജീവമാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സാണ് താരത്തെ ലേലത്തിനെടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ലിന്നിനെ അവര്‍ ഒഴിവാക്കുകയായിരുന്നു. മാര്‍ച്ച് 29ന് മുംബൈ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്നതോടെ ഇത്തവണത്തെ ഐപിഎല്ലിന് തുടക്കമാകും.

Story first published: Saturday, February 29, 2020, 17:29 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+