വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആശങ്കപ്പെടേണ്ട; ക്രിസ് ഗെയ്‌ലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കിങ്‌സ്ടൗണ്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ ജന്മദിനാഘോത്തില്‍ പങ്കെടുത്ത വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്. അരാധകര്‍ക്ക് ആശ്വാസം നല്‍കി ഗെയ്‌ലിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. നേരത്തെ ഉസൈന്‍ ബോള്‍ട്ടിന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമായതോടെയാണ് ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ഗെയ്‌ലിന്റെ രോഗത്തെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്. ഇന്നാല്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഗെയ്ല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇനി വീട്ടിലിരിക്കാന്‍ പോവുകയാണെന്നും യാത്ര ചെയ്യാന്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നിര്‍ണ്ണായക താരമാണ് ഗെയ്ല്‍. ടീം ഇതിനോടകം ടൂര്‍ണമെന്റിനായി യുഎഇയില്‍ എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഗെയ്‌ലിന്റെ കോവിഡ് സംബന്ധിച്ച ആശങ്ക പരന്നത്. ആദ്യ പരിശോധനാ ഫലം നെഗറ്റീവായെങ്കിലും രണ്ടാമത്തെ ടെസ്റ്റ് പൂര്‍ത്തിയാക്കി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമെ അദ്ദേഹത്തിന് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ. ഐപിഎല്ലില്‍ കളിക്കുന്നതിനായി ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് വരെ ഗെയ്ല്‍ ഒഴിവാക്കിയിരുന്നു. 40കാരനായ ഗെയ്ല്‍ ഈ വര്‍ഷം ജനുവരിക്ക് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. രണ്ടാമത്തെ കോവിഡ് ഫലവും നെഗറ്റീവായാല്‍ അധികം വൈകാതെ ഗെയ്ല്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. കെ എല്‍ രാഹുലിനൊപ്പം പഞ്ചാബിന്റെ ഓപ്പണിങ്ങില്‍ ഗെയ്ല്‍ ഉണ്ടാകും.

chris-gayle

125 ഐപിഎല്‍ കളിച്ച പരിചയസമ്പത്തുള്ള ഗെയ്ല്‍ 6 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4484 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും (175) ഗെയ്‌ലിന്റെ പേരിലാണ്. സെപ്റ്റംബര്‍ 19 ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. നിലവില്‍ യുഎഇയിലെത്തിയ താരങ്ങളെല്ലാം ആറ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉസൈന്‍ ബോള്‍ട്ടിന്റെ 34ാം ജന്മദിനാഘോഷത്തിലാണ് ഗെയ്ല്‍ പങ്കെടുത്തത്. ഓഗസ്റ്റ് 21ന് നടന്ന പരിപാടിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിങും പങ്കെടുത്തിരുന്നു. കോവിഡ് നിയമങ്ങള്‍ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്. തനിക്ക് യാതൊരു രോഗ ലക്ഷണവും കാണിച്ചിരുന്നില്ലെന്നും നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ബോള്‍ട്ട് അറിയിച്ചിട്ടുണ്ട്. എട്ട് ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിയിട്ടുള്ള ബോള്‍ട്ടിന് അടുത്തിടെയാണ് കുട്ടി പിറന്നത്.

Story first published: Tuesday, August 25, 2020, 15:51 [IST]
Other articles published on Aug 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X