വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലിലെ സെഞ്ച്വറി പ്രീതി സിന്റയ്‌ക്കൊപ്പം ആഘോഷിച്ച് ഗെയ്ല്‍; വിവാദമാകുമോ?

മൊഹാലി: സ്വയം യൂണിവേഴ്‌സ് ബോസ് എന്ന് വിശേഷിപ്പിക്കുന്ന ക്രിസ് ഗെയില്‍ ഐപിഎല്‍ പതിനൊന്നാം പതിപ്പില്‍ രണ്ടു മത്സരങ്ങള്‍കൊണ്ടുമാത്രം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 63 പന്തില്‍ നേടിയ 104 റണ്‍സ് ഗെയിലിന് സന്തോഷം അടക്കാനാകുന്നില്ല.

ഇത്തവണ പഞ്ചാബിനുവേണ്ടി ബാറ്റേന്തുന്നു വിന്‍ഡീസ് താരം ക്ലബ്ബ് ഉടമ പ്രീതി സിന്റയ്‌ക്കൊപ്പമാണ് സെഞ്ച്വറി ആഘോഷം നടത്തിയത്. പ്രീതിക്കൊപ്പം ഭാഗ്ര നൃത്തം ചവിട്ടിയ ഗെയ്ല്‍ അവരെ ചേര്‍ത്ത പിടിച്ചു നില്‍ക്കുന്ന ചിത്രവും വൈറലായിട്ടുണ്ട്. പിന്നീട് ടീം അംഗങ്ങള്‍ക്കൊപ്പം രാപാര്‍ട്ടി ആഘോഷത്തിലും ഗെയ്ല്‍ തന്നെയായിരുന്നു താരം.

gayle

സ്ത്രീ വിഷയത്തില്‍ പലപ്പോഴും വിവാദത്തിലായിട്ടുള്ള താരമാണ് ഗെയ്ല്‍. മാധ്യമ പ്രവര്‍ത്തകയോടും, വനിതാ സഹായിയോടുമെല്ലാം അശ്ലീലമായി പെരുമാറിയതിന്റെ പേരില്‍ വെടിക്കെട്ടുവീരന്‍ കുഴപ്പത്തിലായിട്ടുണ്ട്. പ്രീതി, ഗെയ്ല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോഴും ഭാവിയില്‍ വിവാദത്തിനുള്ള വിത്തിടുമോ എന്നും ക്രിക്കറ്റ് ആരാധകര്‍ സംശയിക്കുന്നു.

ആരും ടീമിലെടുക്കാതിരുന്നപ്പോഴാണ് ഇത്തവണ ഗെയ്‌ലിനെ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ഈ സൂപ്പര്‍താരത്തെ ടീമിലെത്തിക്കുന്നത്. സ്ഥിരതയില്ലാത്തതാണ് ഗെയ്‌ലിനെ മിക്ക ടീമുകളും തഴയാന്‍ കാരണം. എന്തായാലും, സെവാഗ് നേരത്തെ പറഞ്ഞിരുന്നതുപോലെ രണ്ടു കളികള്‍ ജയിപ്പിച്ചതോടെ ഗെയ്‌ലിന് മുടക്കിയ കാശ് ക്ലബ്ബിന് തിരിച്ചു കിട്ടിക്കഴിഞ്ഞു. യുവരാജ് സിങ് കൂടി ഫോമിലായിക്കഴിഞ്ഞാല്‍ പഞ്ചാബിന് ഇത്തവണ കിരീടവുമായി മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Story first published: Saturday, April 21, 2018, 8:43 [IST]
Other articles published on Apr 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X