ലോകകപ്പ് തിരിച്ചുപിടിക്കാനൊരുങ്ങി വിന്‍ഡീസ്; ക്രിസ് ഗെയ്ല്‍ വീണ്ടും ഏകദിന ടീമിലെത്തി

ദില്ലി: നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വെസ്റ്റിന്‍ഡീസ് ടീമിലെത്തി. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗെയ്‌ലിന്റെ മടങ്ങിവരവ്. 2018 ജൂലൈയില്‍ രാജ്യത്തിനുവേണ്ടി കളിച്ചശേഷം ഗെയ്ല്‍ ഇതാദ്യമായാണ് ടീമിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗെയ്‌ലിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരനും വിളിയെത്തിയിട്ടുണ്ട്.
ടി20 മത്സരങ്ങളില്‍ തിളങ്ങിയ പൂരന്‍ ആദ്യമായാണ് ഏകദിന ടീമിലെത്തുന്നത്. സമീപകാലത്ത് മികച്ച ഫോമിലല്ലെങ്കിലും ഗെയ്‌ലിന് ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള ശേഷിയുണ്ട്. വിന്‍ഡീസിനുവേണ്ടി 284 മത്സരങ്ങള്‍ കളിച്ച ഗെയ്ല്‍ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമാണ്. ഇതിഹാസതാരം ബ്രയാന്‍ ലാറയ്ക്ക് തൊട്ടു പിന്നിലാണ് ഗെയ്ല്‍. ലാറ 299 മത്സരങ്ങളില്‍നിന്നും 10,405 റണ്‍സ് നേടിയപ്പോള്‍ ഗെയ്ല്‍ 9,727 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.

ഏകദിനത്തില്‍ വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിന ശതകങ്ങള്‍ നേടിയ താരമാണ് ഗെയ്ല്‍. 23 സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 215 ആണ്. ഓള്‍റൗണ്ട് മികവ് കാട്ടിയിട്ടുള്ള ഗെയ്ല്‍ 167 വിക്കറ്റുകളും ഏകദിന മത്സരങ്ങളില്‍ വീഴ്ത്തിയിട്ടുണ്ട്. ഗെയ്‌ലിന്റെ സാന്നിധ്യം വിന്‍ഡീസിന് ഏറെ ഗുണം ചെയ്യുമെന്നാണ് സെലക്ടര്‍മാരുടെ കണക്കുകൂട്ടല്‍.
ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പൂരന്‍ 8 ടി20യില്‍ വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ടിനെതിരായ സ്‌ക്വാഡില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ മര്‍ലോണ്‍ സാമുവെല്‍സിന് ഇടംകിട്ടിയില്ല. ജേസണ്‍ ഹോള്‍ഡര്‍, ആഷ്‌ലി നഴ്‌സ്, എവിന്‍ ലൂയിസ് എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി. ഫിബ്രുവരി 20നാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications