വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈവര്‍ മുതല്‍ ഗായകന്‍ വരെ!- വിരമിക്കലിനു ശേഷം വഴിമുട്ടിയവരെ അറിയാം

അഞ്ചു കളിക്കാരെ അറിയാം

ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍ മിന്നി നില്‍ക്കുമ്പോള്‍ ഒരു ക്രിക്കറ്ററുടെ ജീവിതം സ്വപ്‌നതുല്യം തന്നെയായിരിക്കും. എങ്ങും ആരാധകരുടെ ആര്‍പ്പുവിളികളും സ്‌നേഹപ്രകടവും, കൂടാതെ കൈകളിലേക്കു ഒഴുകിയെത്തുന്ന കോടികള്‍. പക്ഷെ ഒരിക്കല്‍ കരിയറിനു തിരശീല വീണു കഴിഞ്ഞാല്‍ ആ ക്രിക്കറ്ററുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അതു പലപ്പോഴും പ്രതീക്ഷിക്കുന്നതുപോലെ കളര്‍ഫുള്ളായിരിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളുംസച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

വിരമിച്ച ശേഷം വ്യത്യസ്ത കരിയറുകള്‍ തിരഞ്ഞെടുക്കുന്നവരാണ് ക്രിക്കറ്റര്‍മാര്‍. ചിലര്‍ കോച്ചിങിലേക്കു തിരിയുമ്പോള്‍ മറ്റു ചിലര്‍ കമന്ററിയിലേക്കു തിരിയും. ഇവയൊന്നുമല്ലാത്ത കരിയര്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. എന്നാല്‍ വിരമിച്ച ശേഷം ജീവിതം വഴിമുട്ടി കൂലിപ്പണിക്കു വരെ പോവേണ്ടി വന്ന ക്രിക്കറ്റര്‍മാരുണ്ട്. അത്തരത്തില്‍ ജീവിതം ദുരിതപൂര്‍ണമായി മാറിയ താരങ്ങളെ അറിയാം.

ഹെന്റി ഒലോങ (ഗായകന്‍)

ഹെന്റി ഒലോങ (ഗായകന്‍)

സിംബാബ്‌വെയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഹെന്റി ഒലോങ ഒരു ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള ഏറ്റുമുട്ടലിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. സച്ചിനുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ ഒലോങ വാര്‍ത്തകളിലും നിറഞ്ഞു. 1990കളില്‍ സിംബാബ്‌വെയുടെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
പക്ഷെ 2003ലെ ലോകകപ്പിനിടെ രാജ്യത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒലോങയുടെ കരിയറിനെയും ബാധിച്ചു. ഇതോടെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ വധഭീഷണയക്കം നേരിട്ട ഒലോങയ്ക്കു വീട് മാറേണ്ടി വരികയും ചെയ്തു. തുടര്‍ന്നാണ് ജീവിതം തിരിച്ചുപിടിക്കാന്‍ ഒലോങ ഗായകനായി മാറിയത്. 2006ല്‍ ഒറേലിയയെന്ന തന്റെ ആദ്യ ആല്‍ബവും താരം പുറത്തിറക്കി.

അര്‍ഷദ് ഖാന്‍ (ടാക്‌സി ഡ്രൈവര്‍)

അര്‍ഷദ് ഖാന്‍ (ടാക്‌സി ഡ്രൈവര്‍)

സൗത്താഫ്രിക്കയുടെ മുന്‍ ഓഫ്‌ബ്രേക്ക് ബൗളറാണ് അര്‍ഷദ് ഖാന്‍. 58 ഏകദിനങ്ങളും ഒമ്പതു ടെസ്റ്റുകളും കളിച്ച അദ്ദേഹം 164 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2001 വരെ അര്‍ഷദ് പാക് ടീമിലെ സ്ഥിരം ബൗളറായിരുന്നു. എന്നാല്‍ പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമായി. 2005ല്‍ ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിലൂടെ അദ്ദേഹം പാക് ടീമിലേക്കു തിരിച്ചുവന്നെങ്കിലും സ്ഥാനമുറപ്പിക്കാനായില്ല. 2006ല്‍ വിരമിച്ച അര്‍ഷദ് തുടര്‍ന്ന് ഓസ്‌ട്രേലിയിലേക്കു ചേക്കേറി. അവിടെ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തു.

IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

ക്രിസ് ലൂയിസ് (ജയിലില്‍)

ക്രിസ് ലൂയിസ് (ജയിലില്‍)

ഇംഗ്ലണ്ടിന്റെ മുന്‍ ബൗളര്‍ ക്രിസ് ലൂയിസ് ഇപ്പോള്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ദേശീയ ടീമിനായി 32 ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം 93 വിക്കറ്റുകളെടുത്തിട്ടുണ്ട്. മൂന്ന് അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും.
1996ല്‍ പാകിസ്താനെതിരേയാണ് ലൂയിസ് അവസാനമായി കളിച്ചത്. അതിനു ശേഷം അദ്ദേഹം നിയമവിരുദ്ധ പ്രവര്‍ത്തികളിലേക്കു തിരിഞ്ഞു. കൊക്കെയ്ന്‍ കടത്തിയ കേസില്‍ പിടിക്കപ്പെട്ട ലൂയിസിന് കോടതി 13 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ക്രിസ് കെയ്ന്‍സ് (ബസ് ഷെല്‍ട്ടറില്‍ ജോലി)

ക്രിസ് കെയ്ന്‍സ് (ബസ് ഷെല്‍ട്ടറില്‍ ജോലി)

ന്യൂസിലാന്‍ഡിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് ക്രിസ് കെയ്ന്‍സിന്റെ സ്ഥാനം. ക്രിക്കറ്ററെന്ന നിലയില്‍ ഉജ്ജ്വല കരിയറായിരുന്നു താരത്തിന്റേത്. 1990കളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു കെയ്ന്‍സ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനായിരുന്നു.
2006ലായിരുന്നു അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ (ഐസിഎല്‍) വാതുവയ്പ് കേസില്‍ ഉള്‍പ്പെട്ടതോടെ കെയ്ന്‍സിന്റെ കഷ്ടകാലവും തുടങ്ങി. നിയമപോരാട്ടത്തിനായി തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിനു ചെലവഴിക്കേണ്ടിവന്നു. ഇതോടെ നിത്യവൃത്തിക്കായി ബസ് കഴുകി വൃത്തിയാക്കുന്ന ജോലിക്കു വരെ കെയ്ന്‍സിനു പോവേണ്ടിവന്നു. കൂടാതെ ന്യൂസിലാന്‍ഡില്‍ തന്നെ ഹോട്ടല്‍ ജീവനക്കാരനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

ബ്രെറ്റ് ഷുള്‍സ് (ഇക്കോണമിസ്റ്റ്)

ബ്രെറ്റ് ഷുള്‍സ് (ഇക്കോണമിസ്റ്റ്)

സൗത്താഫിക്കയുടെ മുന്‍ ഫാസ്റ്റ് ബൗളററാണ് ബ്രെറ്റ് ഷുള്‍സ്. വളരെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹത്തിനു പക്ഷെ പരിക്കുകള്‍ വില്ലനായി മാറി. 1992-93ല്‍ ഇന്ത്യക്കെതിരേ കളിച്ചായിരുന്നു ഷുള്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ അലെന്‍ ഡൊണാള്‍ഡിനൊപ്പം തുടക്കത്തില്‍ തന്നെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ശ്രീലങ്കയില്‍ സൗത്താഫ്രിക്ക കന്നി ടെസ്റ്റ് പരമ്പര വിജയം കൊയ്തപ്പോള്‍ അവരുടെ ഹീറോയായത് 20 വിക്കറ്റെടുത്ത ഷുള്‍സായിരുന്നു.
എന്നാല്‍ പരിക്കുകള്‍ കാരണം താരത്തിനു നേരത്തേ കളി മതിയാക്കേണ്ടി വന്നു. വിരമിച്ച ശേഷം സൗത്താഫ്രിക്കയിലെ ഒരു കമ്പനിയില്‍ ഇക്കണോമിസ്റ്റായി ഷുള്‍സ് ജോലി ചെയ്തു വരികയാണ്

Story first published: Tuesday, June 14, 2022, 22:55 [IST]
Other articles published on Jun 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X