വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്റ്റ് താരമെന്ന് വിലയിരുത്തപ്പെട്ടതാണ് ഐപിഎല്‍ ലേലത്തില്‍ തിരിച്ചടി: ചേതേശ്വര്‍ പുജാര

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡ് കളം ഒഴിഞ്ഞപ്പോള്‍ പകരം ഇന്ത്യക്ക് ലഭിച്ച വന്മതിലാണ് പുജാര. വിദേശത്തും നാട്ടിലും പുജാര ഇല്ലാത്ത ടെസ്റ്റ് ടീമിനെക്കുറിച്ച് ഇന്ത്യക്ക് ആലോചിക്കാന്‍ സാധിക്കില്ല. കാരണം അത്രത്തോളം ടെസ്റ്റ് നിരയില്‍ പുജാര പ്രധാനപ്പെട്ട താരമാണ്. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് വേണ്ടത്ര പരിഗണിക്കപ്പെടാതിരുന്ന പുജാരയ്ക്ക് ഐപിഎല്ലിലും പലപ്പോഴും ആവിശ്യക്കാരുണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ഐപിഎല്ലിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് പുജാര.

'ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ മറ്റൊരാള്‍ ഞാന്‍ ഏത് ഫോര്‍മാറ്റില്‍ കളിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഐപിഎല്ലില്‍ ആരും വാങ്ങാത്തതിനാല്‍ മറ്റ് താരങ്ങളോട് ആസൂയയോ നിരാശയോടെ ഒന്നും ഇല്ല. ഐപിഎല്‍ ലേലത്തെ തന്ത്രപരമായി കാണാനാണ് ഇഷ്ടം. ലോകോത്തര താരങ്ങളായ ഹാഷിം അംലയെപ്പോലുള്ളവര്‍ താരലേലത്തില്‍ വിറ്റുപോകാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്.

pujara

അതുപോലെ ടി20യില്‍ മികവുള്ള നിരവധി താരങ്ങള്‍. അതിനാല്‍ എന്നെ ആരും വാങ്ങാത്തതില്‍ അസൂയ ഇല്ല. എന്നാല്‍ അവസരം ലഭിച്ചാല്‍ കളിക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു'-പുജാര പറഞ്ഞു. ആളുകളുടെ കാഴ്ചപ്പാട് വല്ലാതെ ഐപിഎല്‍ ലേലത്തെ സ്വാധീനിക്കുന്നുണ്ട്. ടെസ്റ്റ് താരമെന്ന പദവി ചാര്‍ത്തപ്പെട്ടതിനാല്‍ കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ല.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമെ എനിക്ക് തെളിയിക്കാന്‍ സാധിക്കൂ.ലിസ്റ്റ് എ ക്രിക്കറ്റിലും ആഭ്യന്തര ടി20 ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും പുജാര പറഞ്ഞു. പ്രകടനം എന്നത് നിയന്ത്രിക്കാനും ചെയ്യാനും സാധിക്കുന്ന ഒരു കാര്യമാണെങ്കിലും അവസരത്തിനായി കാത്തിരിക്കുക മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും കളിക്കുകയെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ക്രിക്കറ്റില്‍ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സഹതാരങ്ങളില്‍ മിക്കവരും ഐപിഎല്ലില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും സങ്കടം തോന്നാറുണ്ടെങ്കിലും ദേഷ്യം തോന്നാറില്ല. നിലവില്‍ എല്ലായിടത്തും ഒരേ സാഹചര്യം ആയതിനാല്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകാനും സാധിക്കില്ല. ഇത് ഒരു ബുദ്ധിമുട്ടേറിയ സമയമായതിനാല്‍ കുടുംബത്തോടൊപ്പം സുരക്ഷിതമായിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ക്രിക്കറ്റില്‍ എപ്പോഴും 100 ശതമാനം നല്‍കാനാണ് ശ്രമിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

32കാരനായ പുജാര ഇന്ത്യക്കുവേണ്ടി 77 ടെസ്റ്റില്‍ നിന്ന് 48.67 ശരാശരിയില്‍ 5840 റണ്‍സ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.ഇതില്‍ 18സെഞ്ച്വറിയും 50 ഇരട്ടസെഞ്ച്വറിയും ഉള്‍പ്പെടും.അഞ്ച് ഏകദിനത്തിലും ഇന്ത്യന്‍ ജഴ്‌സിയില്‍ പുജാര കളിച്ചിട്ടുണ്ടെങ്കിലും 51 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. 30 ഐപിഎല്ലില്‍ നിന്ന് 390 റണ്‍സാണ് പുജാര നേടിയത്.

Story first published: Wednesday, September 9, 2020, 11:16 [IST]
Other articles published on Sep 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X