വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുജാരയ്ക്ക് ഇന്ന് 33ാം പിറന്നാള്‍, ഇന്ത്യയുടെ 'പുത്തന്‍ വന്മതിലിന്' ആശംസ നേര്‍ന്ന് ക്രിക്കറ്റ് ലോകം

മുംബൈ: ആധുനിക ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വന്മതിലാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡ് ഒഴിച്ചിട്ട മൂന്നാം നമ്പറിലേക്ക് ഇന്ത്യ കണ്ടെത്തിയ പകരക്കാരനാണ് അദ്ദേഹം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ യോദ്ധാവിനെപ്പോലെ പൊരുതി നിന്ന് ഇന്ത്യയ്ക്ക് പരമ്പര നേട്ടം സമ്മാനിച്ച പുജാരയ്ക്ക് ഇന്ന് 33 വയസ് പൂര്‍ത്തിയാവുകയാണ്. ടെസ്റ്റില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബാറ്റ്‌സ്മാനായ പുജാരയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരും താരങ്ങളുമെല്ലാം ജന്മദിനാശംസകള്‍ നേരുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ട്വിറ്ററിലൂടെ പുജാരയ്ക്ക് ജന്മദിനാശംസ നേര്‍ന്നു. കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകാന്‍ ആശംസിക്കുന്നു. മികച്ചൊരു വര്‍ഷമായിത്തീരട്ടെ എന്നാണ് കോലി ആശംസ നേര്‍ന്നത്. യുവരാജ് സിങ്,ആര്‍പി സിങ്,ഹര്‍ഭജന്‍ സിങ് തുടങ്ങി ഒട്ടുമിക്ക മുന്‍ താരങ്ങളും നിലവിലെ താരങ്ങളും പുജാരയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.

cheteshwarpujara

പുജാരയുടെ പ്രകടനങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് ബിസിസി ഐ അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നത്. 'മിസ്റ്റര്‍ ടിപ്പന്‍ഡബിള്‍' എന്ന വിശേഷണമാണ് ബിസിസി ഐ പുജാരയ്ക്ക് ചാര്‍ത്തി നല്‍കിയത്. പ്രതിരോധ ബാറ്റിങ്ങില്‍ ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച താരം പുജാരയാണ്. ദുര്‍ഘടമായ പിച്ചുകളില്‍ വിക്കറ്റ് നഷ്ടപ്പെടാതെ എത്ര സമയം വേണമെങ്കിലും പിടിച്ചുനിക്കാന്‍ പുജാരയ്ക്ക് സവിശേഷമായ മിടുക്കാണുള്ളത്.

86 അന്താരാഷ്ട്ര മത്സരങ്ങളാണ് പുജാര ആകെ കളിച്ചത്. ഇതില്‍ 81 മത്സരവും ടെസ്റ്റായിരുന്നു. 6,111 റണ്‍സാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ കോലിക്ക് താഴെ രണ്ടാം സ്ഥാനത്ത് പുജാരയാണ്. 2028-19 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് പുജാരയുടെ ഏറ്റവും മനോഹരമായ പ്രകടനം കണ്ടത്.

ഇന്ത്യ ബാലികേറാമലയെന്ന് വിശ്വസിച്ചിരുന്ന ഓസ്‌ട്രേലിയയില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ കിരീടം ഉയര്‍ത്തിയത് പുജാരയുടെ ബാറ്റിങ് മികവിലാണ്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 521 റണ്‍സാണ് പുജാര അന്ന് നേടിയത്. ഇത്തവണയും പ്രതീക്ഷ അദ്ദേഹം തെറ്റിച്ചില്ല. സെഞ്ച്വറി പ്രകടനം നടത്താനായില്ലെങ്കിലും വിജയത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ വല്യേട്ടനായി മുന്നില്‍ നിന്നു. മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 271 റണ്‍സാണ് പുജാര നേടിയത്. ഗാബയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ഓസീസ് പേസര്‍മാരുടെ 11ഓളം പന്തുകളാണ് പുജാര ശരീരംകൊണ്ട് ഏറ്റുവാങ്ങിയത്.

Story first published: Monday, January 25, 2021, 12:35 [IST]
Other articles published on Jan 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X