For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ അന്തരിച്ചു

ഗുഡ്ഗാവ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ അന്തരിച്ചു. കോവിഡ് ബാധിതനായ ചൗഹാനെ ഗുരുതര നിലയില്‍ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് 73കാരനായ ചൗഹാന്‍ മരണത്തിന് കീഴടങ്ങിയത്. ജൂലൈ 12ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ലക്‌നൗവിലെ സഞ്ജീവ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ക്രിക്കറ്റില്‍ സുനില്‍ ഗവാസ്‌കര്‍ തിളങ്ങിനിന്നിരുന്ന സമയത്തെ ഓപ്പണിങ്ങിലെ ഗവാസ്‌കറിന്റെ പ്രധാന പങ്കാളിയായിരുന്നു ചേതന്‍ ചൗഹാന്‍.

chetanchauhan

ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാനെന്നതിലുപരിയായി രാഷ്ട്രീയത്തിലും തിളങ്ങിനിന്നിരുന്ന വ്യക്തിയായിരുന്നു ചേതന്‍ ചൗഹാന്‍. രണ്ടു തവണ ലോക്സഭാ എംപി കൂടിയായിട്ടുള്ള ചൗഹാന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന കായിക മന്ത്രി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. ചേതന്‍ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തെ ക്വാറന്റൈനിലാക്കിയിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി,ചീഫ് സെലക്ടര്‍ തുടങ്ങി വിവിധ സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മാനേജറായും അദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്.22ാം വയസില്‍ മുംബൈയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. അക്കാലത്തെ മികച്ച സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ചേതന്‍. 1979ലെ ഓവല്‍ ടെസ്റ്റില്‍ സുനില്‍ ഗവാസ്‌കറിനൊപ്പം 213 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയതാണ് അദ്ദേഹത്തെ ആരാധക മനസില്‍ സ്ഥാനം നേടിക്കൊടുത്തത്. ഈ പ്രകടനത്തോടെ 1936ല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ വിജയ് മര്‍ച്ചന്റും മുഷ്താഖ് അലിയും ചേര്‍ന്നുണ്ടാക്കിയ 203 റണ്‍സിന്റെ റെക്കോഡും ഗവാസ്‌കര്‍-ചേതന്‍ കൂട്ടുകെട്ട് തിരുത്തിയിരുന്നു.

ഇന്ത്യക്കു വേണ്ടി 1969 മുതല്‍ 78 വരെ 40 ടെസ്റ്റുകളില്‍ ചൗഹാന്‍ കളിച്ചിട്ടുണ്ട്. 31.57 ശരാശരിയില്‍ 2084 റണ്‍സും അദ്ദേഹം നേടി. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കൂടാതെ ഏഴു ഏകദിനങ്ങള്‍ കളിച്ച ചൗഹാന്‍ 153 റണ്‍സും നേടിയിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്ത ഓപ്പണിങ് സഖ്യമായിരുന്നു ചൗഹാനും സുനില്‍ ഗവാസ്‌കറും. 1970കളില്‍ 3000ത്തിലേറെ റണ്‍സ് ഇരുവരും കൂടി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്.

10 സെഞ്ച്വറി കൂട്ടുകെട്ടുകളും ഇതിലുള്‍പ്പെടുന്നു. മഹാരാഷ്ട്രയ്ക്കും ദില്ലിക്കും വേണ്ടി രഞ്ജി ട്രോഫിയിലും ചൗഹാന്‍ കളിച്ചിട്ടുണ്ട്. 179 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 40.22 ശരാശരിയില്‍ 11143 റണ്‍സും അദ്ദേഹം നേടി.ഇതില്‍ 21 സെഞ്ച്വറിയും 59 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 26 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 617 റണ്‍സും ചേതന്റെ പേരിലുണ്ട്. 1981ല്‍ അദ്ദേഹത്തെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

Story first published: Sunday, August 16, 2020, 18:23 [IST]
Other articles published on Aug 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+