വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Chess Olympiad 2022: സല്യൂട്ട് ഹരിക! അമ്മയാവാനിരിക്കെ രാജ്യത്തിനായി ചതുരംഗക്കളത്തില്‍

മുന്‍ ഗ്രാന്റ മാസ്റ്റര്‍ കൂടിയാണ് താരം

1

അവിശ്വസനീമായ ഇച്ഛാശക്തിയിലൂടെ രാജ്യത്തിനാകെ പ്രചോദനമായിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഗ്രാന്റ്മാസ്റ്റര്‍ ഹരിക ദ്രോണവല്ലി. ഒമ്പതു മാസം ഗര്‍ഭിണിയായിരിക്കെയാണ് ചെസ് ഒളിംപ്യാഡില്‍ രാജ്യത്തിനു ഒരു മെഡല്‍ നേടിത്തരികയെന്ന വലിയ സ്വപ്‌നവുമായി ഹരിക ഇറങ്ങിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഈ ഘട്ടത്തില്‍പ്പോലും ഗെയിമിനെ ചേര്‍ത്തുപിടിച്ചാണ് ഹരിക എല്ലാവരെയും വിസ്മയിപ്പിക്കുന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന ഹരിക രാജ്യത്തു ആദ്യമായി ചെസ് ഒളിംപ്യാഡ് വിരുന്നെത്തിയപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ തന്നെ ഉറച്ച് തീരുമാനിക്കുകയായിരുന്നു.

IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

മുമ്പ് മല്‍സരിച്ച ചാംപ്യന്‍ഷിപ്പുകള്‍ക്കായി നടത്തിയതില്‍ നിന്നും വ്യത്യസ്തമായ തയ്യാറെടുപ്പാണ് ചെസ് ഒളിംപ്യാഡിനായി നടത്തിയതെന്നാണ് ഹരിക പറയുന്നത്. മാനസികമായി മാത്രമല്ല ശാരീരികമായി കൂടി തയ്യാറെടുത്താണ് ഞാന്‍ ഇത്തവണ മല്‍സരിക്കുന്നത്. ഒളിംപ്യാഡില്‍ മല്‍സരിക്കുകയെന്നത് ഞാന്‍ ഹൃദയത്തില്‍ നിന്നെടുത്ത തീരുമാനമാണ്. ഇന്ത്യന്‍ ടീമിനു വേണ്ടി മല്‍സരിക്കാന്‍ ആരംംഭിച്ചതു മുതല്‍ ഒരു ഒളിംപ്യാഡ് പോലും എനിക്കു നഷ്ടമായിട്ടില്ല. 2004ല്‍ മയോര്‍ക്കയില്‍ നടന്ന ഒളിംപ്യാഡിലാണ് ഞാന്‍ ആദ്യം മല്‍സരിച്ചത്. അതിനു ശേഷം ഓണ്‍ലൈന്‍ ഒളിംപ്യാഡുള്‍പ്പെടെ മുഴുവന്‍ ഒളിംപ്യാഡുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചുവെന്നും ഹരിക പറയുന്നു.

IND vs ZIM: 90കളില്‍ പാകിസ്താന്‍ കാണിച്ച മണ്ടത്തരം ഇന്ത്യ ആവര്‍ത്തിക്കുന്നു! മുന്നറിയിപ്പ്IND vs ZIM: 90കളില്‍ പാകിസ്താന്‍ കാണിച്ച മണ്ടത്തരം ഇന്ത്യ ആവര്‍ത്തിക്കുന്നു! മുന്നറിയിപ്പ്

2

തുടക്കത്തില്‍ ഞാന്‍ കരുതിയത് ഇത്തവണത്തെ ഒളിംപ്യാഡില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്നായിരുന്നു. പക്ഷെ ഒരുപാട് കാര്യങ്ങള്‍ വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. ഒളിംപ്യാഡ് ഇന്ത്യയിലേക്കു മാറ്റുകയും ചെയ്തു. ചെന്നൈ വേദിയായപ്പോള്‍ മല്‍സരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഒളിംപ്യാഡ് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കു മാറ്റിയത് ഞാന്‍ കളിക്കണമെന്ന എന്റെ വിധി കാരണമായിരിക്കാമെന്നും ഹരിക വിശദമാക്കി.

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

എല്ലാ ദിവസവും അല്‍പ്പം ജോലി ചെയ്യാന്‍ ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ പ്രചോദനത്തിനു എനിക്കു കഥകള്‍ ആവശ്യമായിരുന്നു. അത്തരമൊരു കഥയാണ് അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസിന്റേത്. അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസാണ്. എട്ടാഴ്ച ഗര്‍ഭിണിയായിരിക്കെയാണ് അവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായത്. ഇതു തന്നെ ഏറെ പ്രചോദിപ്പിച്ചതായും ഹരിക വെളിപ്പെടുത്തി,

Story first published: Monday, August 1, 2022, 18:50 [IST]
Other articles published on Aug 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X