മഞ്ഞ ഉടുപ്പിട്ട ചിത്രം പോസ്റ്റ് ചെയ്ത് സാക്ഷി ധോണി, തകര്‍പ്പന്‍ കമന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമയക്രമം ഔദ്യോഗികമായി ഐസിസി പുറത്തുവിട്ടതിന് പിന്നാലെ ക്രിക്കറ്റ് താരങ്ങളും ആരാധകരുമെല്ലാം വളരെ ആവേശത്തിലാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതത്വത്തിലായിരുന്നെങ്കിലും സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ ബിസിസി ഐ തീരുമാനിക്കുകയായിരുന്നു. തീയ്യതി പുറത്തെത്തിയതോടെ പടയൊരുക്കം ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഐപിഎല്ലിന്റെ വരവിനെ സ്വാഗതം ചെയ്ത ചെന്നൈ നായകന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിന് ചെന്നൈ നല്‍കിയ കമന്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മഞ്ഞ ഉടുപ്പിലുള്ള സെല്‍ഫി ചിത്രമാണ് സാക്ഷി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്.

ഇതിന് തമിഴില്‍ 'വാ വാ മഞ്ഞള്‍ മലരെ' എന്നാണ് ചെന്നൈ കമന്റ് ചെയ്തത്. ഇതിന് തമിഴില്‍ 'ടിക്കറ്റ് താ താ കൊഞ്ചും കിളിയെ' എന്നാണ് സാക്ഷി മറുപടി കമന്റ് ചെയ്തത്. ഇതിനോടകം മൂന്നര ലക്ഷത്തോളം ആളുകള്‍ ചിത്രത്തിന് ലൈക്ക് നല്‍കിയിട്ടുണ്ട്. ചെന്നൈയുടെ കമന്റിന് 4000ന് മുകളില്‍ ലൈക്കും 500ലധികം മറുപടിയും ലഭിച്ചിട്ടുണ്ട്. ഐപിഎല്‍ വേദികളില്‍ ചെന്നൈയ്ക്ക് പിന്തുണ നല്‍കി സാക്ഷി സജീവ സാന്നിധ്യമാണ്. ചെന്നൈ ടീമിന്റെ നായകനെന്ന നിലയില്‍ വലിയ ആരാധക പിന്തുണയാണ് ധോണിക്ക് ലഭിക്കാറുള്ളത്. ചെന്നൈ ആരാധകര്‍ സ്‌നേഹത്തോടെ 'തല' എന്നാണ് ധോണിയെ വിശേഷിപ്പിക്കാറ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റതിന് പിന്നാലെ ടീമില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ധോണി.

ഐപിഎല്‍ 2020: പുതിയ സമയക്രമത്തെ സ്വാഗതം ചെയ്ത് ആകാശ് ചോപ്ര

ഇന്ത്യന്‍ ടീമിലേക്ക് ധോണി മടങ്ങിവരുമോ ഇല്ലയോ എന്നതിന് ഇത്തവണത്തെ ഐപിഎല്‍ ഉത്തരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 39ാം പിറന്നാള്‍ ആഘോഷിച്ച ധോണി ഇനി ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത്തവണ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധക പ്രതീക്ഷ. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മിക്ക ടീമുകളും ഈ മാസം പകുതിയോടെ യുഎഇയിലെത്തിച്ചേരുമെന്നാണ് വിവരം. എന്നാല്‍ ആദ്യം എത്തി പരിശീലനം ആരംഭിക്കുക ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരിക്കുമെന്നാണ് യുഎഇയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ചെന്നൈയ്ക്കും ധോണിക്കും നിര്‍ണ്ണായകമാണ് ഇത്തവണത്തെ ഐപിഎല്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 3, 2020, 14:21 [IST]
Other articles published on Aug 3, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X