Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി പ്രതിരോധനിര താരം ഗാരി കാഹില്‍ പുതിയ ക്ലബ്ബിലെത്തി

ലണ്ടന്‍: ചെല്‍സിയുടേയും ഇംഗ്ലണ്ടിന്റേയും പ്രതിരോധനിരതാരം ഗാരി കാഹില്‍ പുതിയ ക്ലബ്ബുമായി കരാറിലെത്തി. പ്രീമിയര്‍ ലീഗ് ടീം ക്രിസ്റ്റല്‍ പാലസ് ആണ് കാഹിലിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനായി ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ മൗറീസിയോ സാറിക്ക് കീഴില്‍ കാഹിലിന് അവസരങ്ങള്‍ നഷ്ടമായിരുന്നു. പരിക്കും ഫോമില്ലായ്മയും വലച്ച താരം പുതിയ സീസണില്‍ ക്രിസ്റ്റല്‍ പാലസിനായി തിളങ്ങുമെന്നാണ് പ്രതീക്ഷ.

രണ്ടുവര്‍ഷത്തേക്കാണ് പുതിയ ക്ലബ്ബുമായി കരാറിലെത്തിയത്. ഏഴരവര്‍ഷം ചെല്‍സിയുടെ പ്രതിരോധത്തില്‍ കാവല്‍ക്കാരനായിരുന്നു കാഹില്‍. രണ്ട് പ്രീമിയര്‍ ലീഗ് കിരീടം, ഒരു ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ കാഹിലിന് ക്ലബ്ബിനൊപ്പം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 349 പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കളിച്ചു. ഇംഗ്ലണ്ടിനായി 61 മത്സരങ്ങളിലും കാഹില്‍ കളിച്ചിട്ടുണ്ട്.

garycahill

എത്രകാലം കളിക്കാന്‍ കഴിയുമോ അത്രയും കളിക്കുമെന്ന് കാഹില്‍ പറഞ്ഞു. ദീര്‍ഘനാള്‍ ഇനിയും കളിക്കാനാകുമെന്നാണ് പ്രതീക്ഷ. പുതിയ ടീമിനായി 110 ശതമാനം വിനിയോഗിക്കുമെന്നും കാഹില്‍ വ്യക്തമാക്കി. 2012 മുതല്‍ ചെല്‍സിയില്‍ സ്ഥിരസാന്നിധ്യമായിരുന്ന കാഹില്‍ കഴിഞ്ഞ സീസണില്‍ ആകെ 2 മത്സരങ്ങളില്‍ മാത്രമണ് കളിച്ചത്. ഇതേതുടര്‍ന്ന് സീസണ്‍ അവസാനം ക്ലബ്ബ് വിടുമെന്ന് കാഹില്‍ അറിയിക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, August 6, 2019, 13:27 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+