ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ നാലിലെത്താന്‍ പാടുപെടുന്ന ചെല്‍സി ജനുവരി കൈമാറ്റ വിപണിയില്‍ കാര്യമായി ഇടപെടുന്നു. സീസണ് തുടക്കത്തില്‍ കൈമാറ്റ വിലക്കുണ്ടായിരുന്ന ചെല്‍സി വിലക്ക് നീങ്ങിയതോടെ മുന്‍നിര കളിക്കാരെ എത്തിക്കാനാണ് ശ്രമം. വിവിധ ലീഗുകളില്‍ കളിക്കുന്ന മൂന്ന് പ്രധാന കളിക്കാരെയാണ് നിലവില്‍ ചെല്‍സി ലക്ഷ്യമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫ്രഞ്ച് ലീഗ് ക്ലബ്ബ് ലിയോണില്‍ നിന്നും മൗസ ഡെംബെലെ, ക്രിസ്റ്റല്‍ പാലസില്‍ നിന്നും വില്‍ഫ്രഡ് സാഹ, ബൊറൂസിയ ഡോട്ട്മുണ്ടില്നിന്നും ജാഡന്‍ സാഞ്ചോ എന്നിവരാണ് ചെല്‍സിയുടെ നോട്ടപ്പുള്ളികള്‍. ഡെംബലെയ്ക്കുവേണ്ടി 40 മില്യണ്‍ യൂറോയാണ് ചെല്‍സിയുടെ വാഗ്ദാനം. ഒപ്പം ഒലിവര്‍ ജിറൂഡിനേയും നല്‍കും. സാഹയ്ക്കുവേണ്ടി 2 ലക്ഷ്യം പൗണ്ടും വാഗ്ദാനം ചെയ്യുന്നു.
ദശാബ്ദത്തിലെ ഓള്‍റൗണ്ടര്‍ അഫ്രീഡി... പാക് ആരാധകരെ തൃപ്തിപ്പെടുത്താനോ? ചോപ്ര പറയുന്നു
ജാഡന്‍ സാഞ്ചോയ്ക്ക് നല്ല വില നല്‍കേണ്ടിവരുമെന്നാണ് സൂചന. അത്ഭുതകരമായ ഗോളടിമികവു കാട്ടുന്ന ഇംഗ്ലീഷ് താരത്തെ ടീമിലെത്തിക്കാന്‍ ചെല്‍സി പാടുപെടേണ്ടിവരും. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ടീം സ്ഥിരതകാട്ടുന്നില്ല. വമ്പന്‍ ടീമുകളോട് ജയിക്കുമ്പോള്‍ ചെറു ടീമുകളോട് തോല്‍ക്കുന്നത് ചെല്‍സി ശീലമാക്കിയിട്ടുണ്ട്. ആദ്യ നാലിലെത്തി ചാമ്പ്യന്‍സ് ലീഗില്‍ ഇടംപിടിക്കാന്‍ മികച്ച പോരാട്ടംതന്നെ സീസണില്‍ ചെല്‍സിക്ക് കാഴ്ചവെക്കേണ്ടിവരും. ജനുവരിയില്‍ പുതിയ കളിക്കാര്‍ എത്തുകയാണെങ്കില്‍ ടീമിന്റെ പ്രകടനത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷ ക്ലബ്ബിനുണ്ട്.