Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ചെല്‍സി നിര സൂപ്പര്‍; ലംപാര്‍ഡിനെയും ശിഷ്യരേയും പുകഴ്ത്തി ഗാര്‍ഡിയോള

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ചെല്‍സി മനോഹരമായി കളിക്കുന്നുവെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള. ചെല്‍സിയെ 2-1ന് പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച അച്ചടക്കത്തോടെയാണ് ചെല്‍സി കളിക്കുന്നത്. ആദ്യ സമയങ്ങളില്‍ അവര്‍ നേടിയ ആധിപത്യം ആശങ്കപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് കളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സിറ്റിക്കെതിരേ ചെല്‍സി അത് നേടിയെടുത്തു എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടക്കത്തിലെ ഗോള്‍ വഴങ്ങിയത് ആശങ്കപ്പെടുത്തി. എന്നാല്‍ കെവിന്‍ ഗോള്‍ മടക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. ഇതായിരുന്നു ഏറ്റവും മനോഹരമായ നിമിഷം. അവസാന സമയങ്ങളില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പാസിങ്ങിലെ പിഴവ് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ സിറ്റി കൂടുതല്‍ അച്ചടക്കത്തോടെ കളിച്ചു. എന്നാല്‍ ചില പിഴവുകള്‍ ആവര്‍ത്തിച്ചു.

chelsea is an incredible team; guardiola

ചെല്‍സിയില്‍ നിന്ന് ശക്തമായ പോരാട്ടം ഉണ്ടായതോടെ രണ്ടാം പകുതിയില്‍ തന്ത്രം മാറ്റി. അവസാന രണ്ട് സീസണില്‍ നിന്ന് വ്യത്യസ്തമായി പരിക്ക് സിറ്റിക്ക് തിരിച്ചടി നല്‍കുന്നു. സെര്‍ജിയോ അഗ്യൂറോയുടെ പരിക്ക് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റി 28 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. 26 പോയിന്റുള്ള ചെല്‍സി നാലാമതും.37 പോയിന്റുള്ള ലിവര്‍പൂളാണ് തലപ്പത്ത്.

Story first published: Sunday, November 24, 2019, 17:05 [IST]
Other articles published on Nov 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+