പുതിയ കരാറുകളില്ലാതെ തന്നെ ചെല്‍സിയെ വിജയത്തിലെത്തിക്കും: ലംപാര്‍ഡ്
ലണ്ടന്‍: പുതിയ താരങ്ങളെ ടീമിലെത്തിക്കാതെ തന്നെ ചെല്‍സിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് പരിശീലകന്‍ ലംപാര്‍ഡ്. കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിടുന്ന ചെല്‍സിക്ക് ഇത്തവണ തിരിച്ചടികളേറെയാണെങ്കിലും പ്രതീക്ഷയിലാണ് പരിശീലകന്‍.അവസാന സീസണിലെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായ ചെല്‍സി തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്.ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ചെല്‍സിക്ക് ലഭിച്ചു.എന്നാല്‍ പുതിയ സീസണിലെ ടീമിന്റെ ബലഹീനത മനസിലാക്കിയ മൗറീസ്യോ സാറി പരിശീലകസ്ഥാനം ഒഴിഞ്ഞ് യുവന്റസിലേക്ക് കൂടുമാറി.ഇതോടെയാണ് മുന്‍ ചെല്‍സി താരം കൂടിയായിരുന്ന ലംപാര്‍ജഡിനെ ചെല്‍സി പരിശീലകനാക്കിയത്.
ടീമിന്റെ മുഖ്യ സ്‌ട്രൈക്കര്‍ ബെല്‍ജിയത്തിന്റെ ഏദന്‍ ഹസാര്‍ഡ് ഇക്കുറി ചെല്‍സിക്കൊപ്പമില്ല. റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയ ഹസാര്‍ഡിന് പകരക്കാരനാവാന്‍ ജിറൗഡ് മാത്രമാണ് ചെല്‍സി നിരയിലുള്ളത്.എന്നാല്‍ ഹസാര്‍ഡിന്റെ വിടവ് നികത്താനുള്ള കെല്‍പ്പ് ജിറൗഡിനുണ്ടോയെന്ന് കണ്ടറിയണം. വിലക്കുള്ളതിനാല്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കാനും ചെല്‍സിക്ക് സാധിക്കില്ല. ഇതിനാല്‍ ഈ സീസണില്‍ മികച്ച പ്രകടനമെന്നത് ചെല്‍സിയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്.

വില്യന്‍,എന്‍ഗോളോ കാന്റെ,ക്രിസ്റ്റ്യന്‍ പുലിസിച്ച്,ഡേവിഡ് ലൂയിസ് തുടങ്ങിയവരൊക്കെയാണ് ടീമിലെ പ്രമുഖര്‍.രണ്ട് പ്രീ സീസണ്‍ മത്സരങ്ങള്‍ ചെല്‍സി കളിച്ചു.ആദ്യ മത്സരത്തില്‍ സമനിലവഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ മികച്ച ജയം സ്വന്തമാക്കി. ഈ പ്രകടനം ലീഗില്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ലംപാര്‍ഡ്.''എനിക്ക് ഈ ക്ലബ്ബിനെയും ഇവിടുത്തെ കളിക്കാരെയും നന്നായി അറിയാം.എന്റേതായ വഴിയിലൂടെ ഇവരോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം.ഒരാഴ്ചത്തെ പരിശീലനം സംതൃപ്തി നല്‍കുന്നതാണ്.മികച്ച പരിശീലനം നല്‍കുന്നതിലാണ് ശ്രദ്ധ.കളിക്കാരുടെ വേഗതയും ആത്മവിശ്വാസവും പ്രതീക്ഷ നല്‍കുന്നു.അതിവേഗം പന്തുമായി മുന്നേറി അവസരം സൃഷ്ടിക്കുന്നതിലാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത് ''ലംപാര്‍ഡ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications