വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെല്‍സിക്ക് സന്തോഷവാര്‍ത്ത; ട്രാന്‍സ്ഫര്‍ വിലക്ക് നീക്കി, ജനുവരിയില്‍ കളിക്കാരെ വാങ്ങാം

ലണ്ടന്‍: ഇംഗ്ലീഷ് ടീം ചെല്‍സിയുടെ ആരാധകര്‍ക്ക് ആശ്വാസവുമായി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍. രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ കളിക്കാരെ വാങ്ങുന്നതില്‍നിന്നും ഫിഫയുടെ വിലക്കാണ് സിഎഎസ് നീക്കിയത്. ഒരു വിന്‍ഡോയില്‍മാത്രമായി ചെല്‍സിയുടെ വിലക്ക് ഒതുങ്ങി. ഇതോടെ ജനുവരിയിലെ വിന്റര്‍ കൈമാറ്റ ജാലകത്തില്‍ പുതിയ കളിക്കാരെ വാങ്ങാന്‍ ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് കഴിയും.

വിലക്കിനെ തുടര്‍ന്ന് ഇത്തവണ യുവതാരങ്ങളെ അണിനിരത്തിയാണ് ചെല്‍സി പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. യുവതാരങ്ങള്‍ തിളങ്ങിയതോടെ വിലക്ക് ഒരു പരിധിവരെ ചെല്‍സിക്ക് ഗുണകരമാവുകയും ചെയ്തു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് പുതിയ കളിക്കാരെയും ടീമിലെടുക്കാന്‍ കഴിഞ്ഞാല്‍ സീസണില്‍ കൂടുതല്‍ മികവുകാട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെ അപമാനിച്ചു; ബെംഗളുരു ഫാന്‍സിനെതിരെ സന്ദേശ് ജിംഗാന്‍ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെ അപമാനിച്ചു; ബെംഗളുരു ഫാന്‍സിനെതിരെ സന്ദേശ് ജിംഗാന്‍

chelsea ban lifted by court of arbitration

18 വയസില്‍ താഴെയുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുന്നതില്‍ വരുത്തിയ നിയമലംഘനമാണ് ചെല്‍സിക്ക് വിനയായത്. ഫിഫയുടെ വിലക്കിന് ചെല്‍സി പിഴയടച്ചതുമില്ല. ഇതോടെ രണ്ടുവര്‍ഷത്തെ വിലക്കും ലഭിച്ചു. വിലക്ക് പിന്‍വലിക്കാന്‍ ചെല്‍സി ഫിഫയില്‍ നല്‍കിയ അപ്പീലും തള്ളിയതോടെയാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലെത്തിയത്. സീസണ്‍ ആദ്യം ഈദന്‍ ഹസാര്‍ഡ് ടീം വിട്ടത് ചെല്‍സിയെ ബാധിച്ചിരുന്നു. വിലക്ക് നീക്കിയതോടെ പുതിയ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് ഏതുതരത്തിലാകും കൈമാറ്റ വിപണിയില്‍ ഇടപെടുകയെന്ന ആകാംഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

Story first published: Friday, December 6, 2019, 17:18 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X