വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഞ്ചനാകുറ്റ ആരോപണം; 100 കോടി മാനനഷ്ടകേസ് കൊടുക്കുമെന്ന് അസറുദ്ദീന്‍

ഹൈദരാബാദ്: തനിക്കെതിരായി ഉയര്‍ന്ന വഞ്ചനാകേസിനെതിരേ രൂക്ഷമായി പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടകേസ് കൊടുക്കുമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്. അസറുദ്ദീന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പണം നല്‍കിയില്ലെന്ന് ആരോപിച്ച് ട്രാവല്‍ ഏജന്റാണ് കേസ് നല്‍കിയത്. 21 ലക്ഷത്തോളം നല്‍കാനുണ്ടെന്ന് കാണിച്ചാണ് അസറുദ്ദീനും രണ്ട് സഹായികള്‍ക്കുമെതിരേ കേസ് കൊടുത്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഡാനിഷ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമസ്ഥന്‍ ശഹാബ് മുഹമ്മദാണ് മുന്‍ ഇന്ത്യന്‍ നായകനെതിരേ കേസ് നല്‍കിയത്. അസറുദ്ദീന്‍ പി എ ആയ മുജീബ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തതെന്നും പണം ഓണ്‍ലൈനായി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയായിട്ടും പണം തന്നില്ലുമാണ് പരാതിയില്‍ പറയുന്നത്.

ISL: ചെന്നൈ കുതിക്കുന്നു... ജംഷഡ്പൂരിനെയും തുരത്തി, ഹാട്രിക്ക് ജയംISL: ചെന്നൈ കുതിക്കുന്നു... ജംഷഡ്പൂരിനെയും തുരത്തി, ഹാട്രിക്ക് ജയം

mohammadazharuddin

ഇതിന് പിന്നാലെ ട്വിറ്റിലൂടെ അസറുദ്ദീന്‍ തന്റെ പ്രതികരണം അറിയിച്ചു. മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണെന്നും പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നും പൊതുജന ശ്രദ്ധ പിടിച്ചുപറ്റാനായാണ് പരാതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ നിയമസഹായം തേടിയശേഷം നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അസറുദ്ദീന്‍ വീഡിയോയിലൂടെ പറഞ്ഞു. നിലവില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് അസറുദ്ദീന്‍.

Story first published: Friday, January 24, 2020, 8:39 [IST]
Other articles published on Jan 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X