വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കരോലിന്‍ വോസ്‌നിയാസ്‌കി വിരമിക്കല്‍ പ്രഖ്യാപിച്ചു

സിഡ്‌നി: വനിതാ സിംഗിള്‍സില്‍ വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ ഡച്ച് ടെന്നീസ് താരം കരോലിന്‍ വോസ്‌നിയാസ്‌കി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്ലാന്‍ഡ്സ്ലാമിന് ശേഷം വിരമിക്കുമെന്നാണ് വോസ്‌നിയാസ്‌കി അറിയിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് 29-കാരിയായ വോസ്‌നിയാസ്‌കി കോര്‍ട്ടിനോട് വിടചൊല്ലാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ വാതസംബന്ധമായ രോഗം അലട്ടുന്നതായി താരം പറഞ്ഞിരുന്നു. കഠിമായ വേദന അവഗണിച്ചും കോര്‍ട്ടില്‍ തുടര്‍ന്ന വോസ്‌നിയാസ്‌കി 2018ല്‍ ലോക മൂന്നാം നമ്പര്‍ താരവുമായി. 30 ഡബ്ലുടിഎ കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടി വിരമിക്കാമെന്നാണ് പ്രതീക്ഷ. താന്‍ സ്വപ്‌നംകണ്ടതില്‍ ഒട്ടേറെകാര്യങ്ങള്‍ നേടാനായെന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച വോസ്‌നിയാസ്‌കി പറഞ്ഞു.

ഇന്ററിന് റോമയുടെ സമനിലക്കുരുക്ക്, യുവന്റസിന് ഒന്നാമതാകാം; അത്‌ലറ്റിക്കോയും കുരുങ്ങിഇന്ററിന് റോമയുടെ സമനിലക്കുരുക്ക്, യുവന്റസിന് ഒന്നാമതാകാം; അത്‌ലറ്റിക്കോയും കുരുങ്ങി

Caroline Wozniacki announced retire after Australian Open

പ്രൊഫഷണില്‍ ബാസ്‌കറ്റ്‌ബോള്‍ താരമായ ഡേവിഡ് ലീ ആണ് ഭര്‍ത്താവ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനും രോഗത്തില്‍നിന്നും മുക്തി നേടുന്നതിനുമാണ് ഇനിയുള്ള കാലം വിനിയോഗിക്കുക. മൂന്നുതവണ ഡെന്മാര്‍ക്കിനെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കില്‍ കൂടുതല്‍ കിരീടനേട്ടം വോസ്‌നിയാസ്‌കിക്ക് എത്തിപ്പിടിക്കാന്‍ കഴിയുമായിരുന്നു.

Story first published: Saturday, December 7, 2019, 9:25 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X