വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിഹാസ പരിശീലകന്‍ ആന്‍സലോട്ടി ഇനി എവര്‍ട്ടനെ കളിപഠിപ്പിക്കും

ലണ്ടന്‍: ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി എവര്‍ട്ടന്‍ പരിശീലകനായി ചുമതലയേറ്റു. 60കാരനായ ആന്‍സലോട്ടി നാല് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. മോശം ഫോമിലുള്ള എവര്‍ട്ടനെ മുന്‍ നിരയിലേക്ക് ഉയര്‍ത്താന്‍ പരിചയസമ്പത്തേറെയുള്ള ആന്‍സലോട്ടിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് എവര്‍ട്ടന്‍ മാനേജ്‌മെന്റ് .മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയിട്ടുള്ള ആന്‍സലോട്ടി എവര്‍ട്ടനില്‍ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .2010ല്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ച ആന്‍സലോട്ടി പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുമ്പോള്‍ വെല്ലുവിളികളേറെയാണ്.

എവര്‍ട്ടന്‍ മഹത്തായ പാരമ്പര്യമുള്ള ക്ലബ്ബാണ്. വലിയ ആരാധക പിന്തുണ അവര്‍ക്കുണ്ട്. പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്താനായതില്‍ സന്തോഷം.കഴിഞ്ഞ രണ്ട് മാസമായി താരങ്ങളുടെ പ്രകടനം വീക്ഷിക്കുന്നുണ്ട്. ടീമില്‍ പ്രതീക്ഷയുണ്ട്-ആന്‍സലോട്ടി പറഞ്ഞു. ബോക്‌സിങ് ഡേയില്‍ ബേണ്‍ലിക്കെതിരായ മത്സരത്തിലൂടെയാവും ആന്‍സലോട്ടി എവര്‍ട്ടന്റെ ചുമതല ഏറ്റെടുക്കുക. നിലവില്‍ ഡന്‍കന്‍ ഫെര്‍ഗൂസന്റെ താത്കാലിക പരിശീലനത്തിലാണ് എവര്‍ട്ടന്‍.

ആദ്യം യൂറോപ്പ്, ഇപ്പോള്‍ ലോകവും... ക്ലബ്ബ് ലോകകപ്പില്‍ ലിവര്‍പൂള്‍ ചാംപ്യന്മാര്‍ആദ്യം യൂറോപ്പ്, ഇപ്പോള്‍ ലോകവും... ക്ലബ്ബ് ലോകകപ്പില്‍ ലിവര്‍പൂള്‍ ചാംപ്യന്മാര്‍

carlo ancelotti

പാര്‍മ, യുവന്റസ്, എസി മിലാന്‍ ,ചെല്‍സി, പിഎസ്ജി, റയല്‍ മാഡ്രിഡ് ,ബയേണ്‍ മ്യൂണിക്ക്, നാപ്പോളി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് നാപ്പോളി പുറത്താക്കിയ ശേ്ഷം വിശ്രമത്തിലായിരുന്നു ആന്‍സലോട്ടി. എ സി മിലാനൊപ്പം രണ്ട് തവണയും റയലിനൊപ്പം ഒരു തവണയുമാണ് അദ്ദേഹം ചാമ്പ്യന്‍സ് ലീഗ് നേടിയത്. എസി മിലാന്‍, ചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യൂണിക്ക് എന്നിവര്‍ക്ക് ലീഗ് കിരീടവും നേടി്കകൊടുത്തു. ഏഴ് ആഭ്യന്തര കപ്പും അത്ര തന്നെ യൂറോപ്യന്‍ ട്രോഫികളും എസി മിലാന്‍ റയല്‍ മാഡ്രിഡ് എന്നിവര്‍ക്കൊപ്പം ക്ലബ്ബ് ലോകകപ്പും ആന്‍സലോട്ടി സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Sunday, December 22, 2019, 9:24 [IST]
Other articles published on Dec 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X