Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസ താരം ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുന്നു; പുതിയ ദൗത്യം

ബാഴ്‌സലോണ: സ്പാനിഷ് ദേശീയ താരവും ബാഴ്‌സലോണയുടെ ഇതിഹാസ താരവുമായിരുന്ന കാള്‍സ് പുയോല്‍ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുന്നു. ക്ലബ്ബിന്റെ ജനറല്‍ മാനേജറായാണ് മുന്‍ താരത്തിന്റെ വരവ്. പുയോലിന്റെ വരവ് സംബന്ധിച്ച റിപ്പോര്‍ട്ട് മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് പുറത്തുവിട്ടത്. ക്ലബ്ബിന്റെ ഭാവി കാര്യങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കലാവും പുയോലിന്റെ പ്രധാന ജോലി. അനുഭവസമ്പന്നനായ താരത്തിന്റെ വരവ് ക്ലബ്ബിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരും മാനേജ്‌മെന്റുമുള്ളത്.

15വര്‍ഷക്കാലം ബാഴ്‌സലോണ നിരയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു പുയോല്‍. ബാഴ്‌സലോണയില്‍ നിന്ന് വിരമിച്ച ശേഷം സ്‌പോര്‍ട്ടിങിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പുയോലിനെ നിയമിച്ചെങ്കിലും ബാഴ്‌സലോണയുടെ വിലക്കിനെത്തുടര്‍ന്ന് തല്‍സ്ഥാനത്ത് തുടരാനായില്ല. ബാഴ്‌സലോണയുടെ യൂത്ത് ക്ലബ്ബിലൂടെ വളര്‍ന്നുവന്ന താരം 1999ലാണ് ആദ്യമായി സീനിയര്‍ ടീമിലെത്തുന്നത്. കളത്തിനകത്തെ സൗമ്യമായ പെരുമാറ്റം അദ്ദേഹത്തെ നല്ലനായകനാക്കി.

carlespuyol

ബാഴ്‌സയ്ക്കുവേണ്ടി 392 മത്സരത്തില്‍ നിന്ന് 12 ഗോളാണ് അദ്ദേഹം നേടിയത്. ക്ലബ്ബിനൊപ്പം 21 കിരീടത്തിലും അദ്ദേഹം പങ്കാളിയായി.ആറ് ലാലിഗ,രണ്ട് കോപ്പാ ഡെല്‍റേ,നാല് സൂപ്പര്‍ കോപ്പ,മൂന്ന് ചാമ്പ്യന്‍സ് ലീഗ്്,രണ്ട് ക്ലബ്ബ് ലോകകപ്പ്,ഒരു ഫിഫ സൂപ്പര്‍ കപ്പ് എന്നിവയാണ് അദ്ദേഹം നേടിയത്.സ്പാനിഷ് ടീമിനുവേണ്ടി 100 മത്സരവും കാറ്റലോണിയക്കുവേണ്ടി ആറ് മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്.2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ അദ്ദേഹവുമുണ്ടായിരുന്നു.

Story first published: Friday, August 2, 2019, 8:57 [IST]
Other articles published on Aug 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+