ലോകകപ്പിലെ പുറത്താകല്‍;പാക് ക്യാപ്റ്റന്‍സി ഒഴിയുമോ?സര്‍ഫറാസ് പറയുന്നതിങ്ങനെ
കറാച്ചി: അപ്രവചനാതീതമായ ടീമാണ് പാകിസ്താന്‍.അവരുടേതായ ദിവസങ്ങളില്‍ ഏത് എതിരാളിയേയും മുട്ടുകുത്തിക്കുന്ന അവര്‍ മറ്റു ചിലപ്പോള്‍ ചെറിയ ടീമിനോട് പോലും നാണംകെടും.ഇത്തവണത്തെ ലോകകപ്പിലും പാകിസ്താനില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും സെമി കാണാതെ ടീമിന് പുറത്താകേണ്ടി വന്നു. ടീമിന്റെ പ്രകടനത്തെ വൈകാരികമായി കാണുന്ന പാക് ആരാധകര്‍ ഇതോടെ രൂക്ഷമായ രീതിയില്‍ പാകിസ്താന്‍ ടീമിനെ വിമര്‍ശിച്ചു.പ്രധാനമായും പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് സര്‍ഫറാസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന തരത്തില്‍ ആരാധകരോഷം ആളിക്കത്തുമ്പോള്‍ പ്രതികരണവുമായി സര്‍ഫറാസ് രംഗത്തെത്തിയിരിക്കുകയാണ്.
ക്യാപ്റ്റനായി തുടരണമോയെന്ന് താനല്ലെ തീരുമാനിക്കുന്നതെന്നും അത്് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി.സി.ബി) ഉത്തരവാദിത്തമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ടീമിന്റെ ക്യാപ്റ്റനെ മാറ്റുകയെന്നത് ഒരു പ്രക്രിയയാണ്.അത് പ്രകാരം തന്നെയാവും അത്തരം മാറ്റമുണ്ടാവുക.പി സി ബി മാനേജിങ് ഡയറക്ടര്‍ വസിം ഖാന്റെ നേതൃത്തില്‍ അവസാന രണ്ട് വര്‍ഷത്തെ ടീമിന്റെ പ്രകടനം വിലയിരുത്തിയാവും തീരുമാനങ്ങളെടുക്കുക.അവരുടെ തീരുമാനങ്ങള്‍ പാകിസ്താന്‍ ടീമിന്റെ മികച്ച ഭാവിക്കുവേണ്ടിയാവുമെന്ന് സര്‍ഫറാസ് പറഞ്ഞു.

ലോകകപ്പിന് മുമ്പ് തന്നെ മുന്‍ പാക് താരങ്ങള്‍ സര്‍ഫറാസിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഏറ്റവും അണ്‍ഫിറ്റായ താരമെന്നാണ് സര്‍ഫറാസിനെ ഷുഹൈബ് അക്തര്‍ വിശേഷിപ്പിച്ചത്. ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ തോറ്റതും സര്‍ഫറാസിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്തി.പാകിസ്താനുവേണ്ടി 49 ടെസ്റ്റില്‍ നിന്നായി 2657 റണ്‍സും 114 ഏകദിനത്തില്‍ നിന്നായി 2271 റണ്‍സും 55 ട്വന്റി20കളില്‍ നിന്നായി 745 റണ്‍സും താരം നേടിയിട്ടുണ്ട്. പാകിസ്താന് ഐ സി സി ചാമ്പ്യന്‍സ് ട്രോഫി കിരീടം സമ്മാനിച്ച സര്‍ഫറാസിനെ നായകസ്ഥാനത്ത് നിന്ന് പി സി ബി നീക്കുമോയെന്ന് കാത്തിരുന്ന് കാണണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications