വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിലും മികച്ച അരങ്ങേറ്റം ആരും ചോദിക്കരുത്: ഷഹബാസ് നദീം

Shahbaz Nadeem: The story of India's newest Test player

റാഞ്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷഹബാദ് നദീമിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിരന്തരം മികവുകാട്ടുമ്പോഴും ഇടം കൈയന്‍ സ്പിന്നറായ നദീമിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ അടഞ്ഞുകിടന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലൂടെ നദീം ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ്. കുല്‍ദീപ് യാദവിന് പകരക്കാരനായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നദീം.

ഇതിലും മികച്ച അരങ്ങേറ്റം ആരും ചോദിക്കരുതെന്നാണ് നദീം പറയുന്നത്.ചെറുപ്പം മുതല്‍ കളിച്ചുവളര്‍ന്ന മൈതാനമാണ് റാഞ്ചടിയിലേത്. അവിടുത്തെ ആളുകള്‍ക്ക് എന്നെ നന്നായി അറിയാം. അവര്‍ക്ക് മുന്നില്‍ അരങ്ങേറാന്‍ സാധിച്ചതിലും വലിയ സന്തോഷം മറ്റെന്താണ്. ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും ആഗ്രഹമാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെടുകയെന്നത്. അതും സാധിച്ചു. എത്രനാള്‍ കാത്തിരുന്നുവെന്നതല്ല, അത് നേടിയെടുക്കുക എന്നതിലാണ് കാര്യം-നദീം പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചിന് പോലും സാധിക്കാത്ത കാര്യം രോഹിതിന് നിസാരം; കണക്കുകള്‍ ഇതാസച്ചിന് പോലും സാധിക്കാത്ത കാര്യം രോഹിതിന് നിസാരം; കണക്കുകള്‍ ഇതാ

shehbaznadeem

മൂന്നാം ടെസ്റ്റില്‍ നാല് വിക്കറ്റാണ് നദീം നേടിയത്. നേരത്തെ കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 ടീമില്‍ നദീം ഇടം നേടിയിരുന്നു. 110 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 424 വിക്കറ്റും 106 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 145 വിക്കറ്റും 117 ട്വന്റി20യില്‍ നിന്ന് 98 വിക്കറ്റുമാണ് 30കാരനായ നദീമിന്റെ സമ്പാദ്യം.

Story first published: Tuesday, October 22, 2019, 18:02 [IST]
Other articles published on Oct 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X