വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയെന്നത് വിശ്വസിക്കാന്‍ കഴിയാത്ത കാര്യം: രോഹിത് ശര്‍മ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകനും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മയെ ഹിറ്റ്മാനെന്ന ഓമനപ്പേരിലാണ് ആരാധകര്‍ വാഴ്ത്തുന്നത്. അനായാസമായി സിക്‌സര്‍ പറത്താനുള്ള തന്റെ കഴിവുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച രോഹിത് നാല് ഐപിഎല്‍ കിരീടമാണ് മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചത്. ബാറ്റിങ്ങില്‍ റെക്കോഡുകള്‍ വെട്ടിപ്പിടിയ്ക്കുമ്പോഴും ഐപിഎല്ലില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയ താരംകൂടിയാണ് രോഹിത് ശര്‍മ. ലോക്ഡൗണിനെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം കഴിയുന്ന തന്റെ ഹാട്രിക്ക് വിക്കറ്റ് നേട്ടത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് അദ്ദേഹം തന്റെ ഹാട്രിക്ക് നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കളിക്കവെ മുംബൈ ഇന്ത്യന്‍സിനെതിരേ ഹാട്രിക്ക് നേടിയെന്നത് സത്യമായും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വിരലിന് പരിക്ക് പറ്റിയശേഷം വേണ്ടത്ര ഗ്രിപ്പ് കണ്ടെത്താന്‍ സാധിച്ചില്ല. അതാണ് ബൗളിങ്ങില്‍ നിന്ന് തന്നെ അകറ്റിയകത്-വാര്‍ണറുമായുള്ള ചാറ്റിങ്ങിനിടെ രോഹിത് വ്യക്തമാക്കി.

ഓള്‍ ടൈം ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ദില്‍ഷന്‍; ടീമില്‍ ഒരു ഇന്ത്യന്‍ താരം മാത്രംഓള്‍ ടൈം ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ദില്‍ഷന്‍; ടീമില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

rohitsharma

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ബാറ്റിങ് നട്ടെല്ലായ രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിങ്, ജെ പി ഡുമിനി എന്നിവരെ പുറത്താക്കിയാണ് ഹാട്രിക്ക് നേടിയത്. അതിന് ശേഷം രോഹിത് ബൗള്‍ ചെയ്തത് അപൂര്‍വമായാണ്. അന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കളിക്കവെ രോഹിത് ബാറ്റ്‌സ്മാനെന്ന നിലയില്‍ അത്ര തിളങ്ങിയിരുന്നില്ല. പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ ശേഷമാണ് രോഹിതിന്റെ കരിയര്‍ മാറിമറിഞ്ഞത്. ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടിയ നായകനും താരവും രോഹിതാണ്. നാല് തവണ മുംബൈയ്‌ക്കൊപ്പവും ഒരു തവണ ഡെക്കാനൊപ്പവും രോഹിത് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

188 ഐപിഎല്‍ മത്സരം കളിച്ച രോഹിത് 31.6 ശരാശരിയില്‍ 4898 റണ്‍സ് നേടിയിട്ടുണ്ട്.ഇതില്‍ ഒരു സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.431 ഫോറും 194 സിക്‌സും രോഹിത് ഐപിഎല്ലില്‍ പറത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ 15 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് രോഹിതിന്റെ പേരിലാണ്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരവും രോഹിതാണ്. നിലവില്‍ കുടുംബത്തോടൊപ്പമുള്ള രോഹിത് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്.

ക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുത്; ധോണി തന്നോട് ദേഷ്യത്തോടെ സംസാരിച്ച സംഭവം വെളിപ്പെടുത്തി ഷമിക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുത്; ധോണി തന്നോട് ദേഷ്യത്തോടെ സംസാരിച്ച സംഭവം വെളിപ്പെടുത്തി ഷമി

ഡേവിഡ് വാര്‍ണര്‍,യുസ്‌വേന്ദ്ര ചാഹല്‍, ക്രിസ് ഗെയ്ല്‍, വിരാട് കോലി തുടങ്ങിയവരെല്ലാം ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോയിലൂടെ പരസ്പരം സംസാരിക്കാറുണ്ട്. പലരും ക്രിക്കറ്റിലെ അനുഭവഭങ്ങളെക്കുറിച്ചും ഓര്‍മകളുമാണ് പങ്കുവെക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്നുവെങ്കിലും കോവിഡ് ബാധയെത്തുടര്‍ന്ന് തീയ്യതി മാറ്റിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Sunday, May 10, 2020, 18:38 [IST]
Other articles published on May 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X