Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചുവരവിന് തിടുക്കം വേണ്ട; ഹര്‍ദിക്കിനെ ഉപദേശിച്ച് സഹീര്‍ ഖാന്‍

Zaheer Khan has an advice for injured Hardik Pandya | Oneindia Malayalam

മുംബൈ: പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറുമായ സഹീര്‍ ഖാന്‍. ഫിറ്റ്‌നസിന് പ്രധാന്യം നല്‍കാനാണ് സഹീര്‍ നിര്‍ദേശിച്ചത്. തിരിച്ചുവരാന്‍ ധൃതിപിടിക്കണ്ട. എപ്പോള്‍ തിരിച്ചെത്തുന്നുവെന്നല്ല എങ്ങനെ തിരിച്ചെത്തുന്നു എന്നതിലാണ് കാര്യം. ഹര്‍ദിക്കിന് തിരിച്ചുവരാന്‍ അവന്റേതായ സമയം നല്‍കൂ.എന്റെ അനുഭവങ്ങളില്‍ നിന്ന് പറയുകയാണെങ്കില്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം മാത്രമെ മടങ്ങിവരാവൂ എന്നും സഹീര്‍ പറഞ്ഞു.

പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ഹര്‍ദിക്കിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പരിക്കേറ്റ ഹര്‍ദിക്ക് ന്യൂസീലന്‍ഡ് പര്യടനത്തിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനാല്‍ താരത്തെ പരിഗണിച്ചില്ല. ഈ സീസണിലെ ഐപിഎല്ലിന് ശേഷമാവും ഹര്‍ദികിന്റെ മടങ്ങിവരവെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഹര്‍ദിക്.

hardickpandya

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്. ഇക്കഴിഞ്ഞ ന്യൂൂസീലന്‍ഡിനെതിരായ ടി20 പരമ്പര 5-0ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും ഓള്‍റൗണ്ടര്‍മാരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യക്കുവേണ്ടി 11 ടെസ്റ്റ്,54 ഏകദിനം,40 ടി20 26 കാരനായ ഹര്‍ദിക് കളിച്ചിട്ടുണ്ട്.

Story first published: Tuesday, February 4, 2020, 9:12 [IST]
Other articles published on Feb 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+