സിഡ്നി: പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഒന്‍പതുമാസം വിലക്കു ലഭിച്ച ഓസ്ട്രേലിയന്‍താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് കഴുത്തില്‍ പന്തുകൊണ്ട് ഗുരുതര പരിക്കേറ്റു. ഓസ്ട്രേലിയയിലെ സ്ട്രൈക്ക് ലീഗില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ച താരം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മത്സരത്തില്‍ ബാറ്റു ചെയ്യുന്നതിനിടെ പന്ത് ബാന്‍ക്രോഫ്റ്റിന്റെ കഴുത്തില്‍ കുടങ്ങുകയായിരുന്നു. ഉടന്‍ അല്പസമയം നിലത്തിരുന്ന താരം വീണ്ടും ബാറ്റ് ചെയ്യാനാരംഭിച്ചെങ്കിലും അസ്വസ്ഥത തോന്നിയതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്കോനിങ്ങിനിന് വിധേയനാക്കിയ ബാന്‍ക്രോഫ്റ്റ് ആശുപത്രി വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പമാണ് ബാന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ചത്. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കാണ് വിലക്ക്. അതേസമയം, ഇവരെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ അനുവദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വാര്‍ണര്‍ക്കൊപ്പം ബാന്‍ക്രോഫ്റ്റ് സ്ട്രൈക്ക് ലീഗില്‍ കളിക്കാനെത്തിയത്. പരിക്കേറ്റതോടെ തത്കാലം ക്രിക്കറ്റില്‍നിന്നും വിട്ടുനില്‍ക്കാനാണ് ബാന്‍ക്രോഫ്റ്റിന്റെ തീരുമാനം.