Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിഷേധങ്ങള്‍ക്കിടെ ഐപിഎല്‍ ലേലം നടക്കുമോ?; ബിസിസിഐ പറയുന്നതിങ്ങനെ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് നടക്കാനിരിക്കെ പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിധേഷത്തെ തുടര്‍ന്ന് ലേലം മുടങ്ങിയേക്കുമെന്ന് ആശങ്ക. കൊല്‍ക്കത്തയിലാണ് ഇത്തവണ താരലേലം നിശ്ചയിച്ചിരിക്കുന്നത്. ബംഗാളില്‍ പൗരത്വ ബില്ലിനെതിരെ കനത്ത പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത നഗരത്തിലും പ്രതിഷേധത്തിന്റെ അലയടിച്ചു.

അതേസമയം, ഇത്തരം പ്രതിഷേധങ്ങള്‍ താരലേലത്തെ ബാധിക്കില്ലെന്നാണ് ബിസിസിഐ പറയുന്നത്. അടുത്തദിവസം മുതല്‍ ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ കൊല്‍ക്കത്തയില്‍ എത്തിത്തുടങ്ങുമെന്നും ലേലം നിശ്ചിയച്ച പ്രകാരം നടക്കുമെന്നും ബിസിസിഐ വ്യക്തമാക്കുന്നുണ്ട്. ആകെ 332 കളിക്കാരാണ് ഇത്തവണത്തെ താരലേലത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ 186 കളിക്കാരും ശേഷിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്.

bcci

കളിക്കാരുടെ ബാഹുല്യം ഏറെയുണ്ടെങ്കിലും ആകെ 73 പേര്‍ക്കെ ടീമുകള്‍ ഇടം ലഭിക്കുകയുള്ളൂ. ഇവരില്‍ 29പേര്‍ വിദേശികളായിരിക്കും. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരങ്ങള്‍ക്ക് മൂല്യമുണ്ടാവുക. ഓസീസ് താരം ഗ്ലെന്‍ മാക്‌സ് വെല്‍, ക്രിസ് ലിന്‍, ഷിമ്രോണ്‍ ഹെറ്റ് മെയര്‍ തുടങ്ങി മികച്ച താരങ്ങള്‍ ഇക്കുറി താരലേലത്തിനുണ്ട്. ഡെയ്ല്‍ സ്റ്റെയ്ന്‍, ആഞ്ജലോ മാത്യൂസ് തുടങ്ങിയ ബൗളര്‍മാരും ഐപിഎല്‍ ലേലത്തില്‍ ഭാഗ്യപരീക്ഷണം നടത്തുന്നു.

Story first published: Tuesday, December 17, 2019, 13:41 [IST]
Other articles published on Dec 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+