Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ ഇനി ബൈജുസ്; വിന്‍ഡീസ് പരമ്പരയില്‍ കൂടി ഒപ്പോ

1079 കോടി രൂപയ്ക്കു ബൈജൂസ്‌ ഇന്ത്യൻ ജേഴ്‌സി സ്വന്തമാക്കുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയില്‍ അടുത്ത സെപ്റ്റംബര്‍ മുതല്‍ പുതിയ ബ്രാന്‍ഡ് പേര് വരും. ചൈനിസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയാണ് രണ്ട് വര്‍ഷത്തിലേറെയായി ടീം ഇന്ത്യ ജഴ്‌സിയിലെ ബ്രാന്‍ഡ് നെയിം. സെപ്റ്റംബര്‍ മുതല്‍ ഒപ്പോയ്ക്ക് പകരം ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ബൈജുസ് ആയിരിക്കും ഇന്ത്യന്‍ ടീം ജഴ്‌സിലെ ബ്രാന്‍ഡ് നെയിം.

2017 മാര്‍ച്ചിലാണ് ഒപ്പോ 1079 കോടി രൂപയുടെ അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ ടീം ഇന്ത്യയുമായി ഒപ്പുവെച്ചത്. എന്നാല്‍ ഈ കരാര്‍ വിലയേറിയതും സ്ഥിരതയില്ലാത്തതുമാണെന്നതിനാലാണ് ഇപ്പോള്‍ ഒപ്പോ പിന്‍മാറുന്നത്.

byjus

രണ്ടാഴ്ച മുന്‍പാണ് ഒപ്പോ കരാറില്‍ നിന്ന് പിന്‍മാറുകയും ബൈജുസ് കരറിലെത്തുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വെസ്റ്റ് ഇന്‍ഡീസ് പര്യടനം അവസാനിക്കുന്നതുവരെ ഒപ്പോ തന്നെയായിരിക്കും ജഴ്‌സിയിലെ പേര്.

ഒപ്പോയ്ക്ക് നല്‍കിയ അതേ തുകയ്ക്കാണ് ബൈജുസിനും കരാര്‍ നല്‍കുന്നത്. അതിനാല്‍ ബ്രാന്‍ഡ് മാറ്റത്തിലൂടെ ബി.സി.സി.ഐ.ക്ക് സാമ്പത്തികമായി നഷ്ടമുണ്ടാകില്ല. 2022 മാര്‍ച്ച് 31-നാണ് കരാര്‍ അവസാനിക്കുക.

''അവരുടെ നഷ്ടം കുറയ്്ക്കുകയാണ് ഒപ്പോ ചെയ്തിരിക്കുന്നത്. ടീം ജഴ്‌സിയില്‍ പേര് വെയ്ക്കാനുള്ള അവരുടെ അവകാശം ഒപ്പോ ബൈജുസിന് കൈമാറുകയാണണ് ചെയ്തത്. ബൈജുസ് ബി.സി.സി.ഐ.ക്ക് തുക നല്‍കുമ്പോള്‍ അതില്‍ ചെറിയൊരു ഭാഗം ഒപ്പോ ബൈജുസിന് നല്‍കും.

മലയാളി കൂടിയായ കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രനാണ് ബൈജുസ് ആപ്പിന്റെ സ്ഥാപകന്‍. 38,000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് ബൈജുസ് ഇപ്പോള്‍. ബി.സി.സി.ഐ.ക്ക് ശരിയായ ബ്രാന്‍ഡ് സ്‌പോണ്‍സറെയാണ് കിട്ടിയിരിക്കുന്നതെന്നാണ് വ്യാവസായികലോകം വിലയിരുത്തുന്നത്. ആഗോള നിക്ഷേപകരില്‍ നിന്ന് 750 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ്ങാണ് ബൈജുസ് ആപ്പ് നടപ്പ് സാമ്പത്തികവര്‍ഷം നേടിയത്.

india

2017-ല്‍ ലേലത്തിലൂടെ ജഴ്‌സി റൈറ്റ് നേടിയ ഒപ്പോ ദ്വിരാഷ്ട്ര മത്സരങ്ങള്‍ക്ക് 4.6 കോടി രൂപയും ഐ.സി.സി., ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് 1.56 കോടിയുമാണ് നല്‍കിയിരുന്നത്. നേരത്തേ സ്റ്റാര്‍ ഇന്ത്യ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതലാണ് ഇത്. ദ്വിരാഷ്ട്ര മത്സരത്തിന് 1.92 കോടിയും ഐ.സി.സി., ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് 61 ലക്ഷവുമായിരുന്നു സ്റ്റാര്‍ ബി.സി.സി.ഐ.ക്ക് നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അനിശ്ചിതത്വവും കളി നടത്തിപ്പിലെ മികവില്ലായ്മയും കാരണമാണ് സ്റ്റാര്‍ അടുത്ത തവണ ലേലത്തില്‍ പങ്കെടുക്കാതിരുന്നത്. 2017-ല്‍ സ്റ്റാറിനു പകരം ഒപ്പോ എത്തിയപ്പോള്‍, ഒപ്പോയുടെ സഹോദരസ്ഥാപനമായ വിവോയാണ് ലേലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഐ.പി.എല്‍. ടൈറ്റില്‍ റൈറ്റ് വിവോയ്ക്കാണ്.

Story first published: Thursday, July 25, 2019, 13:49 [IST]
Other articles published on Jul 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+