വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; ബൂംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനില്ല, പകരം ഉമേഷ്

Injured Jasprit Bumrah ruled out of South Africa Test series | Oneindia Malayalam

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ തിരിച്ചടി. ടീമിന്റെ സ്റ്റാര്‍പേസര്‍ ജസ്പ്രീത് ബൂംറ പരമ്പരയില്‍ നിന്ന് പിന്മാറിയതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. പുറംഭാഗത്തേറ്റ പരിക്കാണ് ബൂംറയ്ക്ക് പരമ്പര നഷ്ടപ്പെടുത്തിയത്. ബൂംറയുടെ അഭാവത്തില്‍ ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ വാര്‍ത്താകുറപ്പിലൂടെ അറിയിച്ചു.പരമ്പരയ്ക്ക് മുന്നോടിയായി നടത്തുന്ന പരിശോധനയിലാണ് ബൂംറയുടെ പരിക്ക് വ്യക്തമായത്.

ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായ ബൂംറ ഇതുവരെ ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചിട്ടില്ല.കളിച്ച 12 ടെസ്റ്റും വിദേശത്തായിരുന്നുവെന്നതാണ് ശ്രദ്ധേയം.ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും തകര്‍പ്പന്‍ പ്രകടനമാണ് ബൂംറ പുറത്തെടുത്തത്. ഹാട്രിക്ക് നേട്ടത്തോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു ബൂംറ. 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകള്‍ ഇതുവരെ ബൂംറ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

വിജയ് ഹസാരെ ട്രോഫി: ഗുജറാത്തിനും തമിഴ്‌നാടിനും വിജയത്തുടക്കംവിജയ് ഹസാരെ ട്രോഫി: ഗുജറാത്തിനും തമിഴ്‌നാടിനും വിജയത്തുടക്കം

jaspritbumrah

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ബൂംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.എന്നാല്‍ പുറത്തേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് കൂടുതല്‍ വിശ്രമം വേണ്ടിവരുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ബൂംറയ്ക്ക് പകരം ഉമേഷ് യാദവ് എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം.ബൂംറയുടെ അഭാവത്തില്‍ ഇഷാന്ത് ശര്‍മയിലാവും ഇന്ത്യന്‍ പേസ് ബൗളിങ് പ്രതീക്ഷ.ഒക്ടോബര്‍ രണ്ടിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Story first published: Wednesday, September 25, 2019, 9:15 [IST]
Other articles published on Sep 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X