Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ ക്രിസ്റ്റിയാനോ; കോലിയെക്കുറിച്ച് ലാറ

ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നു. വിരാട് കോലിയുടെ അര്‍പ്പണമനോഭാവം ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് തുല്യമാണെന്ന് ലാറ പറയുന്നു. ഏകദിന റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായ കോലിയുടെ സ്ഥിരത അതിശയിപ്പിക്കുന്നതാണെന്നും ലാറ പറയുന്നുണ്ട്.

മത്സരത്തിന് മുന്‍പുള്ള കോലിയുടെ തയ്യാറെടുപ്പും അര്‍പ്പണവും ഗംഭീരമാണ്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടേതിനേക്കാള്‍ കൂടുതല്‍ കഴിവ് വിരാട് കോലിക്കുണ്ടെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍, കളിക്കുമുന്‍പുള്ള തയ്യാറെടുപ്പ് ഫുട്‌ബോളിലെ ക്രിസ്റ്റിയാനോയുടേതിന് സമാനമാണെന്ന് താന്‍ പറയും. കോലിയുടെ കായികക്ഷമതയും മാനിസിക കരുത്തും അവിശ്വസനീയമാണെന്നും ലാറ പറഞ്ഞു.

Brian Lara

ഏതു കാലഘട്ടിലെ ടീമിനൊപ്പവും ചേര്‍ക്കാവുന്ന താരമാണ് കോലിയെന്നു ലാറ ചൂണ്ടിക്കാട്ടുന്നു. ഒരു ബാറ്റ്‌സ്മാന്‍ എല്ലാ ഫോര്‍മാറ്റിലും 50 റണ്‍സിന് മുകളില്‍ ശരാശരി സൂക്ഷിക്കുകയെന്നത് മുന്‍പ് അധികം കേള്‍ക്കാത്ത കാര്യമാണെന്നും ലാറ പറഞ്ഞു. ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്‌സിനേയും മുന്‍താരം പുകഴ്ത്തി. ആഷസില്‍ നേടിയ 135 റണ്‍സും ലോകകപ്പ് ഫൈനലിലെ 85 റണ്‍സും സ്റ്റോക്‌സിന്റെ അവിശ്വസനീയമായ ഇന്നിങ്‌സാണെന്നും ലാറ പുകഴ്ത്തി. ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയില്‍ ക്രിക്കറ്റ് വിദഗ്ധനായി ലാറ സജീവമാണ്.

Story first published: Monday, December 16, 2019, 17:16 [IST]
Other articles published on Dec 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+