Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ക്ക് വിരാമം; തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബ്രയാന്‍ ലാറ

കിങ്‌സ്ടൗണ്‍: ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലോകത്തെയാകെ ഭീതിയുടെ മുനയില്‍ നിര്‍ത്തിയാണ് കോവിഡ് വൈറസ് വ്യാപിച്ചത്. പ്രമുഖ വ്യക്തികള്‍ക്കടക്കം രാജ്യത്തെ നിരവധിയാളുകള്‍ക്ക് ബാധിച്ച കോവിഡ് ഇപ്പോഴും നിയന്ത്രിക്കാനാവാതെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ കോവിഡ് ഫലം പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഈ വാര്‍ത്ത വ്യാപകമായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിജസ്ഥിതി വ്യക്തമാക്കി ബ്രയാന്‍ ലാറ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തനിക്ക് കോവിഡ് ഇല്ലെന്ന കാര്യം ലാറ ആരാധകരെ അറിയിച്ചത്. 'എല്ലാവര്‍ക്കും ഹായ്, എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായതിന് പിന്നാലെ സത്യം വെളിപ്പെടുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.

brianlara

വാര്‍ത്ത തെറ്റാണെന്ന് മാത്രമല്ല ഇത്തരമൊരു സന്ദര്‍ഭത്തില്‍ രാജ്യത്തെ കൂടാതെ ഭയപ്പെടുത്തുന്ന കാര്യം കൂടിയാണ്. ഇതിനോടകം തന്നെ ആളുകള്‍ കോവിഡിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്'-ലാറ ഇന്‍സ്റ്റയില്‍ കുറിച്ചു. വ്യക്തിപരമായി ഇത് എന്നെ എങ്ങനെ ബാധിക്കുമെന്നല്ല ഇത്തരം തെറ്റായ വിവരങ്ങള്‍ ആളുകളെ അനാവശ്യമായ ഭയപ്പെടുത്തും. ശ്രദ്ധപിടിച്ചുപറ്റാനുള്ള കാര്യമായി വൈറസിനെ ഉപയോഗിക്കരുത്.

എല്ലാവരും സുഖമായും സുരക്ഷിതമായും ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ലാറ കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ ലാറയുടെ വൈറസ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പലരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 131 ടെസ്റ്റില്‍ നിന്ന് 11953 റണ്‍സും 299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സുമാണ് ലാറ നേടിയത്.

ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ലാറയുടെ (400*) പേരിലാണ്. ഈ അടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍,റിക്കി പോണ്ടിങ്,ആദം ഗില്‍ക്രിസ്,മാത്യു ഹേയ്ഡന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത ചാരിറ്റി മത്സരത്തിലും ലാറ കളിച്ചിരുന്നു. കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

നേരത്തെ മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് താരത്തിന് രോഗം ബാധിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം രോഗ മുക്തനായി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കായിക മത്സരങ്ങളുടെയെല്ലാം സമയക്രമം മാറ്റേണ്ട സാഹചര്യമാണുണ്ടായത്. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

Story first published: Thursday, August 6, 2020, 15:05 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+