വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസതാരം ബ്രയാന്‍ ലാറ ആശുപത്രിയില്‍. ലോകകപ്പിനിടെ ക്രിക്കറ്റില്‍ ചാനലില്‍ പരിപാടിക്കായി ഇന്ത്യയിലെത്തിയ ലാറയെ നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈയിലെ ഗ്ലോബല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലാറയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഉടന്‍ റിപ്പോര്‍ട്ട് പുറത്തുവിടും. സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനായാണ് ലാറ ക്രിക്കറ്റ് വിശകലനം നടത്തുന്നത്.

മെയില്‍ അമ്പത് വയസ് തികഞ്ഞ ലാറ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സെടുത്ത ഒരേയൊരു ബാറ്റ്‌സ്മാന്‍ ആണ് ലാറ. 1990 മുതല്‍ 2007 വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്ന താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സമകാലികനുമായിരുന്നു.
വെസ്റ്റിന്‍ഡീസിനായി 131 ടെസ്റ്റ് മത്സരങ്ങളും 299 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ നിന്നും 34 സെഞ്ച്വറിയും 48 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 11953 റണ്‍സും ഏകദിനത്തില്‍നിന്നായി 19 സെഞ്ച്വറിയും 63 അര്‍ധസെഞ്ച്വറിയുമായി 10405 റണ്‍സും നേടിയിട്ടുണ്ട്. സച്ചിനെ പോലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ താരമാണ് ലാറ. ഓസീസിനെതിരെ 31 ടെസ്റ്റില്‍ നിന്നും 2856 റണ്‍സ് നേടി. 9 സെഞ്ച്വറിയും 11 അര്‍ധശതവും ഓസ്‌ട്രേലിയയ്‌ക്കെതിരെ ടേിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications