Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്ക് എതിരെ പന്തെറിയുക അസാധ്യം, ബ്രെറ്റ് ലീയെ ബുദ്ധിമുട്ടിച്ച 3 ബാറ്റ്‌സ്മാന്‍മാര്‍ ഇവര്‍

ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ബ്രെറ്റ് ലീ. ഒരു കാലത്ത് ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപ്നം. മണിക്കൂറില്‍ 150 കിലോമീറ്ററിന് മേലെ മൂളിപ്പായുന്ന ലീയുടെ തീപ്പാറും പന്തുകള്‍ക്ക് മുന്നില്‍ അപൂര്‍വം ചിലര്‍ മാത്രമേ പിടിച്ചുനിന്നിട്ടുള്ളൂ. എന്തായാലും വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യാന്തര കരിയറില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരുടെ പേരുകള്‍ വെളിപ്പെടുത്തുകയാണ് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ.

1

മുന്‍ സിംബാബ്‌വേ ബൗളര്‍ പോമി എംബാഗ്വയുമായി ക്രിക്ക്ബസില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് ബ്രെറ്റ് ലീ മനസ്സുതുറന്നത്. കരിയറില്‍ ഏറ്റവും വിഷമിപ്പിച്ച മൂന്നു ബാറ്റ്‌സ്മാന്മാര്‍ - എംബാഗ്വയുടെ ചോദ്യമിതായിരുന്നു. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലീയുടെ പട്ടികയിലെ ഒന്നാമന്‍. ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു സച്ചിനെ ബ്രെറ്റ് ലീ വിശേഷിപ്പിക്കുന്നു.

2

'എത്ര വേഗത്തില്‍ പന്തെറിഞ്ഞാലും കൃത്യമായ ഷോട്ടു കളിക്കാന്‍ സച്ചിന് കഴിയും. ഷോട്ടു കളിക്കാന്‍ മറ്റുള്ള ബാറ്റ്‌സ്മാന്മാരെക്കാള്‍ കൂടുതല്‍ സമയം സച്ചിന് ലഭിക്കാറുണ്ട്. അതെങ്ങനെയെന്ന കാര്യത്തില്‍ ഇപ്പോഴും ഉത്തരമില്ല', ബ്രെറ്റ് ലീ പറയുന്നു. പറഞ്ഞുവരുമ്പോള്‍ 1999 മുതല്‍ തുടങ്ങും സച്ചിനും ലീയും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം. ഇരുവരും തമ്മില്‍ മുഖാമുഖം വന്നത് 42 മത്സരങ്ങളിലാണ്. 12 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിന മത്സരങ്ങളും ഇതില്‍പ്പെടും.

3

കണക്കുകള്‍ നോക്കിയാല്‍ 14 തവണയാണ് ബ്രെറ്റ് ലീയുടെ പന്തില്‍ സച്ചിന്‍ പുറത്തായിട്ടുള്ളത്. ബ്രെറ്റ് ലീ ഭാഗമായ ഓസ്ട്രേലിയന്‍ പടയ്ക്കെതിരെ 2,329 റണ്‍സ് കുറിച്ച ചരിത്രം സച്ചിന്‍ പറയും. കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറയാണ് ലീയെ കുഴക്കിയ രണ്ടാമത്തെ ബാറ്റ്‌സ്മാന്‍. 'ഒരേ വിധമെത്തുന്ന പന്തുകളെ ഓരോ തവണയും ഗ്രൗണ്ടിന്റെ വിവിധയിടങ്ങളിലേക്ക് ദിശകാട്ടാന്‍ ലാറയ്ക്ക് കഴിയും', ലീ വ്യക്തമാക്കി.

4

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസും ബ്രെറ്റ് ലീയുടെ പട്ടികയിലുണ്ട്. സമ്പൂര്‍ണ ക്രിക്കറ്ററാണ് കാലിസെന്ന് ലീ പറയുന്നു. 'ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍. ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ ഏറ്റവും മികച്ച ക്രിക്കറ്റര്‍ --- അത് കാലിസാണ്. സമ്പൂര്‍ണ ക്രിക്കറ്ററാണ് അദ്ദേഹം', ലീ സൂചിപ്പിച്ചു. ഓപ്പണിങ് ബാറ്റ്‌സ്മാനായും ഓപ്പണിങ് ബൗളറായും കാലിസിനെ കളിപ്പിക്കാം. സ്ലിപ്പില്‍ അദ്ദേഹം പിടിച്ചെടുത്ത ക്യാച്ചുകള്‍ക്കും കണക്കില്ലെന്ന് ഓസീസ് പേസര്‍ കൂട്ടിച്ചേര്‍ത്തു.

5

സാങ്കേതിക തികവിന്റെ കാര്യത്തില്‍ ആദം ഗില്‍ക്രിസ്റ്റിനാണ് ബ്രെറ്റ് ലീ മുഴുവന്‍ മാര്‍ക്ക് കൊടുക്കുന്നത്. ഇതിഹാസ കീപ്പറും മികച്ച ബാറ്റ്‌സ്മാനുമാണ് ഗില്‍ക്രിസ്റ്റ്. ഗില്ലിക്ക് പുറമെ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയും ബ്രെറ്റ് ലീ പരാമര്‍ശിക്കുന്നുണ്ട്. ടെസ്റ്റില്‍ ആദ്യ പന്തില്‍ സിക്‌സടിക്കാനുള്ള സെവാഗിന്റെ ധൈര്യം അപാരമെന്നാണ് ലീയുടെ അഭിപ്രായം.

Story first published: Saturday, May 30, 2020, 10:41 [IST]
Other articles published on May 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+