Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ടെസ്റ്റിലെ തീരുമാനങ്ങളെ വിമര്‍ശിച്ച് ബ്രണ്ടന്‍ മക്കല്ലം

മെല്‍ബണ്‍: ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 467 റണ്‍സെന്ന മികച്ച സ്‌കോറും അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് രണ്ട് വിക്കറ്റും നഷ്ടമായി.മത്സരത്തില്‍ പതറിക്കൊണ്ടിരിക്കുന്ന ന്യൂസീലന്‍ഡിനെതിരേ വിമര്‍ശനവുമായി മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം രംഗത്തെത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനങ്ങളെയാണ് മക്കല്ലം പ്രധാനമായും വിമര്‍ശിച്ചത്.

ഓസ്‌ട്രേലിയക്കെതിരേ ടോസ് നേടിയപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുക്കണമായിരുന്നു. മികച്ച ബൗളിങ് കരുത്തുള്ള ഓസീസിനെതിരേ പിന്തുടരുമ്പോഴുള്ള സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. കൂടാതെ ബൗളര്‍മാരെ ഉപയോഗിച്ചതില്‍ പിഴച്ചു.ജീത്ത് റാവലിന് പകരം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായെത്തിയ ടോം ബ്ലെന്‍ഡെല്ലിനെക്കൊണ്ട് പന്തെറിയിച്ചത് ശരിയായില്ല. അത് ഓസ്‌ട്രേലിയക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി.

brendonmccullum

മിച്ചല്‍ സാന്റ്‌നറെ അല്‍പ്പംകൂടി ഉപയോഗിക്കാമായിരുന്നു. അല്ലെങ്കില്‍ വില്യംസണിന് തന്നെ പന്തെറിയാമായിരുന്നു. 29 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമായുള്ള താരമാണ് അദ്ദേഹം. വാഗനര്‍, ബോള്‍ട്ട്, സൗത്തി കൂട്ടുകെട്ട് മികച്ചതാണ്. എങ്കിലും വിക്കറ്റുകള്‍ അവസരത്തിനൊത്ത് വീഴ്ത്താന്‍ കഴിയണം-മക്കല്ലം അഭിപ്രായപ്പെട്ടു. വെടിക്കെട്ട് ബാറ്റ്‌സ്മാനായ മക്കല്ലം അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞ ശേഷം ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിക്കുന്നുണ്ട്.

Story first published: Friday, December 27, 2019, 17:24 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+