For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രണ്ടന്‍ മക്കുല്ലത്തിന് പുതിയ ഇന്നിങ്‌സ്; ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലകന്‍

കൊല്‍ക്കത്ത: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലകനായി മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കുല്ലത്തെ നിയമിച്ചു. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ചേക്കേറിയ മക്കുല്ലം ദിവസങ്ങള്‍ക്കു മുന്‍പാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തന്റെ ആദ്യ ഐപിഎല്‍ ടീം ആയ കൊല്‍ക്കത്തയിലേക്ക് പുതിയ റോളില്‍ എത്തുകയും ചെയ്തു.

മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ജാക്വിസ് കാലിസ് സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് മക്കുല്ലത്തിന്റെ വരവ്. കൊല്‍ക്കത്തയുടെ പരിശീലകനാകാന്‍ കഴിയുന്നത് വലിയ ബഹുമതിയാണെന്ന് മക്കുല്ലം പറഞ്ഞു. ഐപിഎല്ലിലും സിപിഎല്ലിലും മികച്ച പേരുള്ള ഫ്രാഞ്ചൈസിയാണിത്. രണ്ട് ടീമിലും മികവുറ്റ കളിക്കാരുമുണ്ട്. പരിശീലകനായി പുതിയ റോളില്‍ കൂടുതല്‍ വിജയങ്ങളുണ്ടാക്കാനായിരിക്കും തന്റെ ശ്രമമെന്നും മക്കുല്ലം വ്യക്തമാക്കി.

brendonmccullum

കൊല്‍ക്കത്ത ടീമിനുവേണ്ടി 2008 മുതല്‍ 2010വരെയും പിന്നീല്‍ 2012-2013 കാലയളവിലും മക്കുല്ലം കളിച്ചിട്ടുണ്ട്. കൂടാതെ കൊല്‍ക്കത്തയുടെതന്നെ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ട്രിനിഡാഡ് നൈറ്റ് റൈഡേഴ്‌സിനുവണ്ടി 2016-18 കാലയളവിലും മക്കുല്ലം കളിച്ചു. ഐപിഎല്ലിന്റെ ആദ്യ മത്സരത്തില്‍ തന്നെ കൊല്‍ക്കത്തയ്ക്കുവേണ്ടി 158 റണ്‍സടിച്ച് ഗംഭീര തുടക്കമിട്ട മക്കുല്ലത്തിന് പരിശീലകനായും അതേ രീതിയിലുള്ള തുടക്കം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

2016 ഫെബ്രുവരിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മക്കുല്ലം കളിച്ചിട്ടില്ല. ഏകദിനത്തിലും ടെസ്റ്റിലുമായി 6000ത്തില്‍ കൂടുതല്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. വിരമിച്ച ശേഷവും ടി20 ലീഗുകളിലെ വില പിടിപ്പുള്ള താരമായിരുന്നു മക്കുല്ലം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ടി92 ലീഗില്‍ ഇനി താന്‍ കളിക്കില്ലെന്നു മക്കുല്ലം പ്രഖ്യാപിച്ചിരുന്നു.

Story first published: Friday, August 16, 2019, 9:23 [IST]
Other articles published on Aug 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+