വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോള്‍ ആവേശം തലയിലാക്കി' മണി

By Desk

തൃശൂര്‍: കാല്‍പന്ത്‌ കളിയുടെ ആവേശം തലയിലാക്കി അരിപ്പാലം സദ്വേശി മണി. ലോകകപ്പ്‌ ആവേശം റഷ്യയില്‍നിന്ന്‌ കേരളത്തിലെത്തുമ്പോള്‍ തലയ്‌ക്ക്‌ പിടിച്ച കളികമ്പവുമായി വ്യതസ്‌തനാവുകയാണ്‌ പൂമംഗലം പഞ്ചായത്തിലെ അരിപ്പാലം സ്വദേശി ചേലക്കാടന്‍ സജീവന്‍ എന്ന മണി. തന്റെ പ്രിയപ്പെട്ട ടീമായ ബ്രസിലിന്റെ പേര്‌ ആലേഖനം ചെയ്‌ത്‌ പന്തിന്റെ മാതൃകയില്‍ തലമുടി വെട്ടിയാണ്‌ മണി ആവേശം പങ്കിടുന്നത്‌. സി.ഐ.ടി.യു. ഹെഡ്‌ലോഡ്‌ വര്‍ക്കറായ മണി ബ്രസീലിന്റെ കടുത്ത ആരാധകനാണ്‌. കഴിഞ്ഞ നാലുലോകകപ്പിലും മണി ഇത്തരത്തില്‍ തന്റെ തലമുടി വെട്ടിയിരുന്നു.

mani

ബാര്‍ബറായ രാജീവാണ്‌ മണിയുടെ തലമുടി ഇത്തരത്തില്‍ വെ്‌ട്ടികൊടുത്തത്‌. അരിപ്പാലത്തെ ഫുട്‌ബോള്‍ ആരാധകരെല്ലാം ആവേശത്തിലാണ്‌. പലരും തങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ട ടീമിന്റെ പതാകയും കളിക്കാരുടെ ചിത്രങ്ങളും കൊണ്ട്‌ കളിക്കളം നിറയ്‌ക്കുകയാണിവിടെ.

brazil


തന്റെ പ്രിയപ്പെട്ട ടീമായ ബ്രസിലിന്റെ പേര്‌ ആലേഖനം ചെയ്‌ത്‌ പന്തിന്റെ മാതൃകയില്‍ തലമുടി വെട്ടിയ മണി.
Story first published: Sunday, June 24, 2018, 15:41 [IST]
Other articles published on Jun 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X