സെമിയില്‍ തോറ്റാലെന്താ, ധോണിയുടെയും ജഡേജയുടേയും ബ്രാന്‍ഡ് വാല്യു കൂടും; കോടികളുടെ പരസ്യങ്ങള്‍
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. ജയമുറപ്പിച്ചശേഷം ന്യൂസിലന്‍ഡിനോട് സെമി ഫൈനലില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ബാറ്റിങ്ങ് നിരയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. എന്നാല്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും അവസാനം വരെ പൊരുതിയെന്നത് ആശ്വാസകരമാണ്.
ഇന്ത്യയുടെ തോല്‍വി പരസ്യലോകത്ത് കോടികളുടെ നഷ്ടമാണുണ്ടാക്കുക. ഇന്ത്യ പുറത്തായതോടെ ടെലിവിഷന്‍ ചാനലുകള്‍ക്കുമുന്‍പില്‍ നിന്നും വലിയൊരു വിഭാഗം ആരാധകര്‍ പിന്‍വാങ്ങും. ലോകകപ്പില്‍ തിളങ്ങാത്ത താരങ്ങള്‍ പരസ്യവിപണിയില്‍നിന്നും പിന്തള്ളപ്പെടും. അതേസമയം, അവസാന മത്സരത്തിലെ കുതിപ്പ് ധോണിക്കും ജഡേജയ്ക്കും പരസ്യലോകത്ത് മൂല്യമേറ്റുമെന്നാണ് റിപ്പോര്‍ട്ട്.

വിപണിയില്‍ തിളങ്ങി ധോണി
സാംസിക മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് സ്ഥാപനത്തിന്റെ മേധാവി ജഗദീപ് കപൂര്‍ പറയുന്നത് ധോണിയുടെ മൂല്യത്തിന് ഒട്ടും ഇടിവ് തട്ടിയിട്ടില്ലെന്നാണ്. ധോണി മഹാനായിരുന്നു, ഇപ്പോഴുമതേ, ഇനിയും അതുപോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. ധോണിയുടെ കഴിവുകള്‍, കളിക്കളത്തിലെ പ്രകടനങ്ങള്‍, മത്സരം ജയിപ്പിക്കാനുള്ള അസാമാന്യ മിടുക്ക് ഇതെല്ലാം താരത്തെ വ്യത്യസ്തനാക്കുന്നുവെന്നും ധോണിയെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ആരും ആഗ്രഹിക്കുമെന്നുമാണ് കപൂര്‍ പറയുന്നത്.

ജഡേജയുടെ ബ്രാന്‍ഡ് മൂല്യം
ജഡേജയുടെ കാര്യത്തിലും അദ്ദേഹത്തിന് വ്യത്യസ്ത അഭിപ്രായമില്ല. ബ്രാന്‍ഡുകള്‍ ജഡേജയെ തേടിയെത്തുമെന്ന് കപൂര്‍ വ്യക്തമാക്കി. ജഡേജ മികച്ച ഓള്‍ റൗണ്ടറാണ്. ഒരു യഥാര്‍ഥ പോരളിയാണെന്ന് ജഡേജ തെളിയിച്ചുകഴിഞ്ഞു. ഈ പോരാട്ടവീര്യം ബ്രാന്‍ഡുകളെ ആകര്‍ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ജഡേജയുടെ ചരിത്രമായ ഇന്നിങ്‌സ് അദ്ദേഹത്തെ മറ്റൊരാളാക്കി മാറ്റിക്കഴിഞ്ഞെന്നാണ് ഈ രംഗത്തെ പ്രമുഖന്‍ ഡിംപിള്‍ ഗുപ്തയും പറയുന്നത്.

ധോണിയുടെ വരുമാനം
പരസ്യവിപണിയില്‍ ഇപ്പോഴും മൂല്യമേറിയ താരങ്ങളിലൊരാളാണ് ധോണി. 8 മുതല്‍ 12 കോടിവരെയാണ് ഓരോ ബ്രാന്‍ഡിനുമായി താരം കൈപ്പറ്റുന്നത് എന്നാണ് റിപ്പോര്‍ട്ട്. 31 മില്യണ്‍ ആണ് ധോണിയുടെ ആസ്തിയെന്നും പറയപ്പെടുന്നു. ഒരുവര്‍ഷം പരസ്യ ബ്രാന്‍ഡുകളില്‍നിന്നുമാത്രം ധോണി 120 മുതല്‍ 150 കോടിരൂപവരെ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. ക്രിക്കറ്റില്‍നിന്നും വിരമിച്ചാലും ധോണിയുടെ ബ്രാന്‍ഡ് മൂല്യത്തിന് ഇടിവ് സംഭവിക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications