Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ വെള്ളിയ്ക്ക് ഇരട്ടത്തിളക്കം: ഇന്ത്യയും ഫ്രാന്‍സും ബ്രസീലും ബെല്‍ജിയവും വിസ്മയിപ്പിക്കും

ബെംഗലൂരു: വെള്ളിയാഴ്ച(ജുലായ് 6) കായിക പ്രേമികള്‍ക്ക് ഉത്സവത്തിന്‍റെ ദിവസമായിരിക്കും. വൈകുന്നേരം മുതല്‍ ക്രിക്കറ്റും ഫുട്ബോളും ചേര്‍ന്ന കാഴ്ചയുടെ പൂരം തന്നെയായിരിക്കും.

നിങ്ങള്‍ ഫുട്ബോള്‍ ഫാനാണെങ്കില്‍ രാത്രി 7.30ന് ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സും ഉറുഗ്വേയും തമ്മിലുള്ള ആദ്യ മത്സരം കാണാം. സോണി ഇഎസ്പിഎന്‍ ചാനലില്‍ മത്സരം തദ്സമയം കാണാന്‍ സാധിക്കും. ഉറുഗ്വേയെ സംബന്ധിച്ച് ലൂയിസ് സോറസിന്‍റെയും എഡിന്‍സണ്‍ കവാനിയുടെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഫ്രാന്‍സിന് ഒരു ഈസി വാക്കോവര്‍ ആയിരിക്കില്ലെന്ന് ഉറപ്പാണ്. എംബാപ്പെയും അന്‍റോണിയോ ഗ്രീസ്മാനും പോഗ്ബയും അണിനിരക്കുന്ന ഫ്രാന്‍സ് നിരയും ആരാധകരെ അതിശയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

footcric1


അപ്പോ ഇനി ക്രിക്കറ്റ് ആരാധകരുടെ കാര്യം നോക്കാം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ട്വന്‍റി മത്സരം രാത്രി പത്തു മണിയോടെ ആരംഭിക്കും. സോണി നെറ്റ് വര്‍ക്കില്‍ മത്സരം തദ്സമയം കാണാന്‍ സാധിക്കും. ആദ്യ മത്സരത്തില്‍ വിജയിച്ചതിനാല്‍ മൂന്നു മത്സരങ്ങളുള്ള പരന്പര സ്വന്തമാക്കാന്‍ കോലിയും കൂട്ടരും കിണഞ്ഞു പരിശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അതേ സമയം ആതിഥേയര്‍ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാം മത്സരം വിജയിച്ചേ മതിയാകൂ.

തീര്‍ന്നില്ല. എല്ലാവരും കാത്തിരിക്കുന്ന സൂപ്പര്‍ മത്സരം. ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍. അഞ്ച് തവണ ചാംപ്യന്മാരായിട്ടുള്ള ബ്രസീലിനെ യൂറോപ്യന്‍ ശക്തികളായ ബെല്‍ജിയം നേരിടുന്പോള്‍ തീപാറുമെന്ന കാര്യം തീര്‍ച്ചയാണ്. മത്സരത്തിന്‍റെ അപ്രവചനീയ സ്വഭാവം, ആര്‍ത്തിരന്പുന്ന ആരാധകര്‍.. ബെല്‍ജിയത്തിന്‍റെ ഇതുവരെയുള്ള കളി കണ്ടവര്‍ക്കറിയാം. മഞ്ഞപ്പടയ്ക്ക് സംഗതി അത്ര എളുപ്പമാകില്ല.

Story first published: Thursday, July 5, 2018, 17:45 [IST]
Other articles published on Jul 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+