Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിബിഎല്ലിനെക്കാള്‍ മികച്ചത് ബിപിഎല്‍, ബംഗ്ലാദേശ് ആരാധകരും സൂപ്പര്‍; ആന്‍ഡ്രെ റസല്‍

ധാക്ക: ബിഗ് ബാഷ് ലീഗിനേക്കാളും (ബിബിഎല്‍) മികച്ചത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗാണെന്ന് (ബിപിഎല്‍) വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍. ബിബിഎല്ലും ബിപിഎല്ലും ഏകദേശം ഒരേ സമയത്താണ് നടക്കുക. ബിബിഎല്ലില്‍ നിന്ന് ക്ഷണമുണ്ടെങ്കിലും കളിക്കാന്‍ താല്‍പര്യം ബിപിഎല്ലിലാണ്. ചെറിയ സമയത്തിനുള്ളില്‍ അവിടെ മത്സരം അവസാനിക്കും. ഇത് കൂടുതല്‍ ആവേശമാക്കുന്നു. താമസസ്ഥലത്ത് നിന്ന് അടുത്താണ് വേദി. കൂടാതെ ബംഗ്ലാദേശിനെ ആരാധകര്‍ സ്‌നേഹമുള്ളവരാണ്. അവര്‍ നല്‍കുന്ന പ്രോത്സാഹനം മികച്ചതാണ്.

ബിപിഎല്ലില്‍ കളിക്കാന്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരവും മറ്റും മികച്ചതാണ്. ഈ സീസണില്‍ ടൂര്‍ണമെന്റില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. പുതിയ ഫ്രാഞ്ചൈസികള്‍, മികച്ച എതിരാളികള്‍, പുതിയ ഉടമകള്‍ എല്ലാത്തിനെയും പരിചയപ്പെടാന്‍ തിടുക്കമായെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ രാജ്ഷാഹി റോയല്‍സിനുവേണ്ടിയാണ് റസല്‍ കളിക്കുന്നത്. രണ്ട് തവണ ബിപിഎല്‍ കിരീടം റസല്‍ നേടിയിട്ടുണ്ട്.2015-16 സീസണില്‍ കോമില വിക്ടോറിയന്‍സ്, 2016-17 സീസണില്‍ ധാക്ക ഡൈനാമിറ്റ്‌സ് എന്നിവര്‍ക്കൊപ്പമാണ് റസല്‍ കിരീടം നേടിയത്.

bpl more fun than bbl: russell

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു റസല്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) തിളങ്ങി 2020ല്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടീമിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഇടം പിടിക്കാനാണ് റസലിന്റെ ശ്രമം. ടി20യില്‍ മികച്ച റെക്കോഡുകളുള്ള താരമാണ് റസല്‍.

Story first published: Wednesday, December 11, 2019, 8:19 [IST]
Other articles published on Dec 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+