വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വംശീയാധിക്ഷേപം: കീബോര്‍ഡ് പോരാളികള്‍ ഇനി ഭയക്കും! 12 കാരന്റെ അറസ്റ്റിനെക്കുറിച്ച് ആര്‍ച്ചര്‍

ഫുട്‌ബോളര്‍ സാഹയെ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിന്റെ പ്രമുഖ താരം വില്‍ഫ്രഡ് സാഹയെ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നു 12കാരനെ അറസ്റ്റ് ചെയ്തതിനെ സ്വാഗതം ചെയ്ത് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. കീബോര്‍ഡ് പോരാളികള്‍ക്കു ഇനി ആവര്‍ത്തിക്കാന്‍ ധൈര്യമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നതായി ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ചു. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ (ബിഎല്‍എം) കായിക ലോകത്തും അലയടിക്കവെയാണ് സാഹയെ 12 കാരനായ കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ വംശീയമായി അധിക്ഷേപിച്ചത്.

1

പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ പാലസിന്റെ മല്‍സരത്തിനു മുമ്പായിരുന്നു സാഹയെ 12കാരന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വംശീമായി അധിക്ഷേപിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ വന്ന സന്ദേശങ്ങള്‍ 27 കാരനായ സാഹ തന്നെയാണ് പുറത്തുവിട്ടത്. രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണെന്ന തലക്കെട്ടോടെയാണ് സാഹ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്. ആസ്റ്റണ്‍വില്ല ആരാധകനാണ് ഇതിനു പിന്നിലെന്നു സന്ദേശത്തില്‍ നിന്നു വ്യക്തമായിരുന്നു. നാളെ നീ ഗോള്‍ നേടരുത്. നേടിയാല്‍ പ്രേതത്തിന്റെ വേഷം കെട്ടി ഞാന്‍ നിന്റെ വീട്ടിലെത്തുമന്നായിന്നു സന്ദേശം.

ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ അന്വേഷണം അവസാനിച്ചത് 12കാരനായ കുട്ടിയിലായിരുന്നു. കുട്ടിയെ പോലീസ് ഞായറാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. വംശീയമായി അധിക്ഷേപിക്കുന്ന നിരവധി സന്ദേശങ്ങള്‍ ഒരു ഫുട്‌ബോളര്‍ക്കെതിരേ വന്നതായി ചിലര്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇത് പരിശോധിച്ചാണ് ഞങ്ങള്‍ അന്വേഷണം തുടങ്ങിയത്. 12 കാരനാണ് ഇതിനു പിന്നിലെന്നു കണ്ടെത്തുകയും ചെയ്തു. അറസ്റ്റ് ചെയ്ത കുട്ടി ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇങ്ങനെയൊരു അധിക്ഷേപത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കും നന്ദി. വംശീയാധിക്ഷേപം വച്ചു പൊറുപ്പിക്കില്ലെന്നും പോലീസ് വകുപ്പ് ട്വിറ്ററില്‍ കുറിച്ചു.

ആഫ്രിക്കന്‍ വംശജമായ ജോര്‍ജ് ഫ്‌ളോയ്ഡ് അമേരിക്കയില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടതോടെയാണ് വംശീയാധിക്ഷേപം വലിയ ചര്‍ച്ചയായി മാറിയത്. ഇത് കായിക ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. തങ്ങള്‍ക്കു ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നു കറുത്ത വംശജരായ നിരവധി താരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇരുടീമിലെയും താരങ്ങള്‍ ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്നു പതിപ്പിച്ച ജഴ്‌സിയോടെയാണ് കളിക്കാനിറങ്ങിയത്. ഫുട്‌ബോളിലും താരങ്ങള്‍ ഇത്തരത്തില്‍ വര്‍ണവെറിക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ കരീബിയന്‍ വംശജന്‍ കൂടിയായ ഇംഗ്ലീഷ് പേസര്‍ ആര്‍ച്ചര്‍ വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തനിക്കെതിരേയുണ്ടായ വംശീയാധിക്ഷേപത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ താരം പുറത്തു വിടുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും തീര്‍ച്ചയായും നടപടികള്‍ ആവശ്യമാണെന്നും ആര്‍ച്ചര്‍ അന്നു കുറിച്ചിരുന്നു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇത്രയും ഫ്രീയായി എങ്ങനെ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പറ്റുന്നുവെന്ന് മനസ്സിലാവുന്നില്ല. ഇത് അമ്പരപ്പിക്കുന്നതാണെന്നും ആര്‍ച്ചര്‍ അന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം കുറിച്ചിരുന്നു.

Story first published: Monday, July 13, 2020, 12:35 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X