Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സ് അംഗീകാരം നഷ്ടമായ ബോക്‌സിങ് അസോസിയേഷന്‍ പുതിയ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു

ജെനീവ: ഒളിംപിക്‌സ് അംഗീകാരം നഷ്ടമായ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. പ്രതിഛായ തിരിച്ചുപിടിക്കുന്നതിനും അന്താരാഷ്ട്ര ഒളിംപിക് കൗണ്‍സിലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുമായി അടുത്ത നവംബറില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. നവംബര്‍ 15-ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസന്നയില്‍ വെച്ച് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ (എ.ഐ.ബി.എ.) നിര്‍വാഹകസമിതി അംഗം റഷ്യയില്‍നിന്നുള്ള ഉമര്‍ ക്രെംലേവ് പറഞ്ഞു.

2020-ലെ ടോക്യോ ഒളിംപിക്‌സില്‍ എ.ഐ.ബി.എ.യ്ക്ക് ഒരു പങ്കും ഉണ്ടായിരിക്കില്ലെന്ന് ഐ.ഒ.സി. അറിയിച്ചത്. കഴിഞ്ഞ ഒളിംപിക്‌സിലെ മത്സരങ്ങളുടെ നടത്തിപ്പും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടെ സംഘടനാ നേതൃത്വത്തിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഐ.ഐ.ബി.എ.ക്കെതിരായ നടപടി.

aiba

കഴിഞ്ഞവര്‍ഷം ചില ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് എ.ഐ.ബി.എ. പ്രസിഡന്റ് ഗഫുര്‍ റഖിമോവ് സ്ഥാനത്ത് നിന്ന് സ്വയം മാറിനിന്നിരുന്നു. റഖിമോവിന് പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തുന്നതിനായി സംഘടനാ ചട്ടത്തില്‍ വരുത്തിയ ഭേദഗതി വ്യാഴാഴ്ച നടന്ന നിര്‍വാഹകസമിതി യോഗത്തില്‍ എ.ഐ.ബി.എ. റദ്ദാക്കി. ഈ യോഗത്തില്‍ ഐ.ഒ.സി. പ്രതിനിധികളും പങ്കെടുത്തിരുന്നു.

17 മില്യണ്‍ ഡോളര്‍ കടമുണ്ടെങ്കിലും എ.ഐ.ബി.എ.യെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഐ.ഒ.സി. തയ്യാറായിട്ടില്ല. ടോക്യോ ഒളിംപിക്‌സില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് എ.ഐ.ബി.എ.യ്ക്ക് ലഭിക്കില്ല. 2019-ല്‍ റഷ്യയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനെ ഒളിംപിക് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

അതേസമയം, സെപ്റ്റംബറില്‍ യെകതറിന്‍ബര്‍ഗില്‍ പുരുഷ ചാമ്പ്യന്‍ഷിപ്പും ഒക്ടോബറില്‍ ഉലന്‍ ഉഡെയില്‍ വനിതാ ചാമ്പ്യന്‍ഷിപ്പും മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് റഷ്യന്‍ കായിക മന്ത്രി പവെല്‍ കൊളബ്‌കോവ് അറിയിച്ചു. ഒളിംപിക്‌സ് പദവി പുനഃസ്ഥാപിക്കുന്നതിനായി ഐ.ഒ.സി.യുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താന്‍ ഒരു സമിതിയെ എ.ഐ.ബി.എ. നിയോഗിച്ചിട്ടുണ്ട്.

Story first published: Friday, June 28, 2019, 14:19 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+