Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു സംശയവും വേണ്ടാ.... ഇന്ത്യന്‍ ടീമിന്റെ ശക്തി അത് തന്നെ; വെളിപ്പെടുത്തി രവി ശാസ്ത്രി

മുംബൈ: ഏവരെയും മോഹിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ തങ്ങളുടേതായ ആധിപത്യം സ്ഥാപിച്ച് മുന്നേറവെ ഇന്ത്യയുടെ ശക്തി എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകനായ രവി ശാസ്ത്രി. ഇന്ത്യയുടെ ബൗളിങ് നിരയാണ് ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. ഏത് മൈതാനത്തും മികച്ച രീതിയില്‍ അവര്‍ പന്തെറിയുന്നു. ജസ്പ്രീത് ബൂംറ പേസ് നിരയെ നയിക്കുമ്പോള്‍ ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നിവരും മികച്ച പിന്തുണ നല്‍കുന്നു. ഇന്ത്യയുടെ ടെസ്റ്റിലെ ഉജ്ജ്വല പ്രകടനത്തിന്റെ രഹസ്യം ഇതുതന്നെയാണ്. നായകന്‍ വിരാട് കോലിയുടെ ജോലിഭാരം പേസര്‍മാര്‍ കുറക്കുന്നതായും രവി അഭിപ്രായപ്പെട്ടു.

കോലിയുടെ നായകമികവിനെപറ്റിയും അദ്ദേഹം പ്രതികരിച്ചു.കോലി മികച്ച ക്യാപ്റ്റനാണ്.എന്നാല്‍ എല്ലാം തികഞ്ഞവനല്ല. എല്ലാം തികഞ്ഞ ഒരു നായകനെയും ഞാന്‍ കണ്ടിട്ടില്ല.എല്ലാവര്‍ക്കും അവരുടേതായ കരുത്തും പോരായ്മകളും ഉണ്ടാകും.വിരാട് ഓരോ ദിവസവും മെച്ചപ്പെട്ടുകൊണ്ട് ഇരിക്കുന്നു. ക്രിക്കറ്റിനോടുള്ള ഇഷ്ടവും അര്‍പ്പണബോധവും ആവേശവുമെല്ലാം കോലിയെ വ്യത്യസ്തനാക്കുന്നു.മറ്റൊരു നായകന്മാരിലും ഇത്രയും എനര്‍ജി ഞാന്‍ കണ്ടിട്ടില്ല. സന്ദര്‍ഭങ്ങളില്‍ നിന്ന് പഠിക്കുക.

ravishashthri

നിങ്ങള്‍ ചെയ്യുന്നത് മറക്കാനാവാത്തതായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡ്രസിങ് റൂമാണ് തന്ത്രങ്ങളുടെ കൂടാരം.അവിടെവെച്ചാണ് പുത്തന്‍ ആശയങ്ങള്‍ വരുന്നത്. യുവതാരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ഇന്ത്യ നല്‍കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളെ ശ്രദ്ധിക്കുന്നില്ല. അത് പരിശീലകനായി ചുമതലയേറ്റ അന്ന് മുതല്‍ തുടങ്ങിയതാണെന്നും രവി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 1, 2020, 16:29 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+