വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സല്‍മാന്‍ ഖാനും ഇനി ക്രിക്കറ്റ് ടീമിന്റെ ഉടമ; വാങ്ങിയത് ലങ്കാ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയെ

മുംബൈ: ക്രിക്കറ്റ് ലീഗ് ടീമുകളുടെ ഉടമസ്ഥയതിലേക്ക് ബോളിവുഡില്‍ നിന്ന് മറ്റൊരു സൂപ്പര്‍ താരം കൂടി കടന്നുവരുന്നു. പ്രീസ് സിന്‍ഡയും സല്‍മാന്‍ ഖാനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയപ്പോള്‍ സല്‍മാന്‍ ഖാന്റെ കുടുംബം ലങ്കാ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ കാന്‍ഡി ടസ്‌കേഴ്‌സിനെയാണ് വാങ്ങിയിരിക്കുന്നത്. നവംബര്‍ 21ന് ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെയാണ് നിര്‍ണ്ണായക നീക്കവുമായി സല്‍മാന്‍ ഖാന്റെ കുടുംബം എത്തിയിരിക്കുന്നത്.

Salman Khan’s Family Buys Kandy-Based Franchise InLPL | Oneindia Malayalam

സല്‍മാന്‍ ഖാന്‍ നേരിട്ട് നിക്ഷേപം നടത്തിയിട്ടില്ല. സല്‍മാന്‍ ഖാന്റ പിതാവ് സലിം ഖാനും സഹോദരന്‍ സൊഹൈലുമാണ് ടീമിന്റെ ഉടമസ്ഥരായുള്ളത്. സൊഹൈലിന്റെ പേരിലുള്ള സൊഹൈല്‍ ഖാന്‍ ഇന്റര്‍നാഷണല്‍ എല്‍എല്‍പി എന്ന കമ്പിനിയുടെ പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇക്കാര്യം സല്‍മാന്റെ കുടുംബം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വളര്‍ന്നുവരാന്‍ സാധ്യതയുള്ള ലീഗാണ് ലങ്കാ പ്രീമിയര്‍ ലീഗെന്ന് സൊഹൈല്‍ ഖാന്‍ പറഞ്ഞു. ടീമിന്റെ മത്സരങ്ങളില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

salmankhan

ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ക്രിക്കറ്റ് ലീഗുകളുണ്ടെങ്കിലും ഇതുവരെയായും ശ്രീലങ്ക ഇത്തരമൊരു ക്രിക്കറ്റ് ലീഗ് മത്സരത്തിന് ശ്രമിച്ചിരുന്നില്ല. ഇപ്പോഴാണ് അതിനായുള്ള സാഹചര്യം ഒത്തുവന്നത്. അഞ്ച് ടീമുകളാണ് ലങ്കാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ പങ്കെടുക്കുന്നത്.കൊളംബോ കിങ്‌സ്,ദാംബുള്ള ഹവാക്‌സ്,ഗല്ലി ഗ്ലാഡിയേറ്റേഴ്‌സ്,ജഫ്‌ന സ്റ്റാലിയന്‍സ്,കാന്‍ഡി ടസ്‌കേഴ്‌സ് എന്നിങ്ങനെയാണ് ടീമിന്റെ പേര്.

ഖാന്‍ സഹോദരങ്ങളുടെ ടീമായ കാന്‍ഡി ടസ്‌കേഴ്‌സില്‍ പ്രമുഖരായ നിരവധി താരങ്ങളുണ്ട്. 41ാം വയസിലും ഐപിഎല്ലില്‍ മിന്നിത്തിളങ്ങുന്ന യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഖാന്‍ സഹോദരന്മാരുടെ ടീമിലാണ്. ശ്രീലങ്കയുടെ കുശാല്‍ പെരേര,ഇംഗ്ലണ്ടിന്റെ ലിയാം പ്ലക്കറ്റ്,പാകിസ്താന്റെ വഹാബ് റിയാസ്,ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ് തുടങ്ങിയവരാണ് കാന്‍ഡി ടീമിലെ പ്രമുഖര്‍. ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. ഇതിന് ശേഷം 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 21ാം തീയ്യതിയാണ് ലങ്കാ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്.

ഡിസംബര്‍ 13നാണ് ഫൈനല്‍. പാകിസ്താന്റെ ഷുഹൈബ് മാലിക്ക്,ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍,ദക്ഷിണാഫ്രിക്കയുടെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്,ആന്‍ഡ്രേ റസല്‍,ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ്,ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസ്,ലസിത് മലിംഗ,മുന്‍ പാക് താരം ഷാഹിദ് അഫ്രീദി,ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാം,പാക് പേസര്‍ മുഹമ്മദ് അമീര്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖര്‍. ശ്രീലങ്കയില്‍ ക്രിക്കറ്റിന് വലിയ ആരാധക പിന്തുണ ഉള്ളതിവാല്‍ ലങ്കാ പ്രീമിയര്‍ ലീഗ് വിജയമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Story first published: Wednesday, October 21, 2020, 15:05 [IST]
Other articles published on Oct 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X