Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ കാല്‍ക്കീഴിലിരുന്ന് രണ്‍വീര്‍ സിങ്, കെട്ടിപ്പിടിച്ച് ധോണി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള താരമാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ധോണിക്ക് വിരമിച്ച ശേഷവും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി ഇപ്പോഴും കളിക്കുന്നുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ജീവകാരുണ്യ ഫുട്‌ബോള്‍ മത്സരത്തില്‍ ധോണി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ധോണിയോടൊപ്പം ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ കപൂറും ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ധോണി ഇരിക്കുന്ന കസേരക്ക് താഴെയായി കാലില്‍ പിടിച്ചുകൊണ്ട് രണ്‍വീര്‍ ഇരിക്കുന്ന ചിത്രം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.'എന്നും എന്റെ വല്യേട്ടന്റെ കാല്‍ക്കീഴില്‍' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

dhoniandranveersingh

ഈ ചിത്രത്തിനാണ് കൂടുതല്‍ ആരാധക പ്രതികരണങ്ങള്‍ ലഭിച്ചത്. ധോണിയുടെ വലിയ ആരാധകനാണ് രണ്‍വീര്‍. ധോണിയുടെ 40ാം ജന്മദിനാഘോഷത്തിലും രണ്‍വീര്‍ പങ്കെടുത്തിരുന്നു.ഐപിഎല്ലിന്റെ രണ്ടാം പാദം സെപ്തംബര്‍ 19നാണ് ആരംഭിക്കുന്നത്. ഇതില്‍ സിഎസ്‌കെ നായകനായി ധോണി കളിക്കും. സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. ധോണി വീണ്ടും കളത്തിലിറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മൂന്ന് തവണ സിഎസ്‌കെയെ കിരീടം ചൂടിച്ച ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ധോണിക്കുവേണ്ടി ഇത്തവണ സിഎസ്‌കെ കിരീടം നേടുമെന്ന് സുരേഷ് റെയ്‌ന പറഞ്ഞതും ധോണിയുടെ വിരമിക്കല്‍ സൂചനയാണ് നല്‍കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ഇടവേള കുടുംബത്തോടൊപ്പം ചിലവിടുകയാണ് ധോണി.

കഴിഞ്ഞിടെ ധോണി കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ധോണിയുടെ ഭാര്യ സാക്ഷി പങ്കുവെക്കുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമത്തില്‍ ധോണി അത്ര സജീവമല്ല. ഇന്‍സ്റ്റഗ്രാമില്‍ അപൂര്‍വ്വമായി മാത്രമാണ് ധോണി ചിത്രം പങ്കുവെക്കാറുള്ളത്. നിലവില്‍ റാഞ്ചിയില്‍ 60 ഏക്കറോളം സ്ഥലത്ത് പല തരത്തിലുള്ള കൃഷികള്‍ ചെയ്യുന്ന തിരക്കിലാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ക്യാപ്റ്റന്‍. 2021ലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല കണക്കില്‍ ആദ്യ അഞ്ചില്‍ ധോണി ഇപ്പോഴുമുണ്ട്.

Story first published: Monday, July 26, 2021, 17:21 [IST]
Other articles published on Jul 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+